ഒന്നിനു പുറമെ മറ്റൊന്നായി ചലച്ചിത്ര രംഗത്തെ പ്രശ്‌നങ്ങള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. നടന്‍ ഷെയ്ന്‍ നിഗത്തിന്റെ പ്രശ്‌നത്തില്‍ തുടക്കമിട്ട പ്രശ്‌നമാണ് പല കാര്യങ്ങളും ഇപ്പോള്‍ പുറത്ത് വരുന്നത്. ഇപ്പോള്‍ മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് സംവിധായക ജോഡിയായ സിദ്ദിഖും ലാലും തമ്മിലുള്ള പ്രശ്‌നമാണ് വീണ്ടും ചര്‍ച്ചയ്ക്ക് ആധാരം.
സിദ്ദിഖിനൊപ്പം ഇനിയൊരു സിനിമ ഉണ്ടാകില്ലെന്നാണ് നടനും സംവിധായകനുമായ ലാല്‍ പറയുന്നു. പ്രധാന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍. മലയാളത്തില്‍ സംവിധാനം ചെയ്യുന്ന സിനിമ ഉടനില്ലെന്നും എന്നാല്‍ മകന്റെ അടുത്ത സിനിമയ്ക്ക് തിരക്കഥ എഴുതുമെന്ന് ലാല്‍ പറയുന്നു.
ലാലിന്റെ വാക്കുകള്‍;
‘ഞങ്ങള്‍ തമ്മിലുള്ള അകലം ഇപ്പോള്‍ വളരെ വലുതാണ്. സിദ്ദിഖും ഞാനും ദിവസവും കാണുന്ന ആളുകള്‍ വേറെ, സംസാരിക്കുന്ന വിഷയങ്ങള്‍ വേറെ. പണ്ട് ഉണ്ടായിരുന്ന കെമിസ്ട്രി എവിടെയോ നഷ്ടമായിരിക്കുന്നു. രണ്ട് പേരും അവസാനം ഒന്നിച്ച് പ്രവര്‍ത്തിച്ച കിങ് ലയര്‍ എന്ന സിനിമയോടെ ഇക്കാര്യം കൂടുതല്‍ ബോധ്യപ്പെട്ടു. രണ്ട് വര്‍ഷം ഒരുമിച്ച് ഇരുന്നാല്‍ പോലും റാം ജി റാവു സ്പീക്കിങ്ങ്, ഗോഡ് ഫാദര്‍ പോലുള്ള ഒരു സിനിമ സാധ്യമാവുമെന്ന് തോന്നുന്നില്ല. പണ്ട് തങ്ങള്‍ക്കിടയില്‍ പരസ്പര ബഹുമാനമായിരുന്നില്ല, സൗഹൃദമായിരുന്നു. ആ സ്വാതന്ത്ര്യം ഇന്നില്ല, സംസാരിക്കുന്നത് പോലും തേച്ച് മിനുക്കിയ ഭാഷയിലാണ്. അതൊരു വലിയ മാറ്റമാണ്. തമ്മില്‍ കാണാറുള്ളത് വല്ല വിവാഹ ചടങ്ങുകള്‍ പോലുള്ളവയില്‍ മാത്രമായി മാറി’.