‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് മഞ്ജു വാര്യര്‍ കൂട്ടുക്കെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘പ്രതി പൂവന്‍ കോഴി’. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്.
കട്ടകലിപ്പിലുള്ള മഞ്ജു വാര്യരാണ് ട്രെയിലറില്‍ ഉള്ളത്. ചിത്രത്തില്‍ ‘മാധുരി’ എന്ന സെയില്‍സ്‌ഗേള്‍ ആയിട്ടാണ് താരം എത്തുന്നത്. മലയാള സിനിമക്ക് എന്നും ശക്തമായ സ്ത്രീകഥാപാത്രങ്ങള്‍ തന്ന മഞ്ജു വാര്യരുടെ മറ്റൊരു ശക്തമായ കഥാപാത്രമായിരിക്കും ഇതെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. ‘പത്രം’ എന്ന സിനിമയിലെ ‘ദേവിക ശേഖറി’നെ ഓര്‍മ്മിപ്പിക്കുന്ന വിധത്തിലുള്ള പ്രകടനമാണ് താരം കാഴ്ചവെച്ചിരിക്കുന്നത്.
ഈ ചിത്രത്തിലൂടെ സിനിമയിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് റോഷന്‍ ആന്‍ഡ്രൂസ് എത്തുന്നത്. ‘ആന്റപ്പന്‍’ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അനുശ്രീ, അലന്‍സിയര്‍, സൈജു കുറുപ്പ്, ഗ്രേസ് ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഉണ്ണി ആറാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
Discussion about this post