‘രാജാ റാണി’, ‘ലവ് ആക്ഷന്‍ ഡ്രാമ’ എന്നീ ചിത്രങ്ങളില്‍ നയന്‍താരയുടെ കൂട്ടുകാരിയുടെ വേഷം ചെയ്ത് പ്രേക്ഷക ഹൃദയത്തില്‍ ചേക്കേറിയ താരമാണ് ധന്യ ബാലകൃഷ്ണ. ധന്യ നായികയായി എത്തുന്ന ആദ്യ മലയാള ചിത്രമാണ് ‘പൂഴിക്കടകന്‍’. കഴിഞ്ഞ ദിവസം തീയ്യേറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ചിന് പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജയസൂര്യയും ചെമ്പന്‍ വിനോദുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തില്‍ ചെമ്പന്‍ വിനോദിന്റെ ഭാര്യയുടെ വേഷമാണ് ധന്യ ചെയ്തത്. തന്റെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രമാണ് ‘പൂഴിക്കടകനി’ലെ അന്ന എന്നാണ് താരം ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
‘ചെമ്പന്‍ സാര്‍ സൂപ്പര്‍ ടാലന്റഡ് ആക്ടര്‍ ആണ്. ഷോട്ടിനിടെ എന്നെ ഒരുപാട് സഹായിച്ചു. ഒരുമിച്ചുള്ള സീനുകളില്‍ നിര്‍ദേശങ്ങള്‍ തന്ന് പിന്തുണച്ചു. ആദ്യമായാണ് ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെ ഞാന്‍ അവതരിപ്പിക്കുന്നത്’ എന്നാണ് ധന്യ ബാലകൃഷ്ണന് അഭിമുഖത്തില്‍ പറഞ്ഞത്. ഹവില്‍ദാര്‍ സാമുവല്‍ ജോണ്‍ എന്ന കഥാപാത്രമായി ചെമ്പന്‍ വിനോദ് എത്തിയപ്പോള്‍ കളക്ടറുടെ വേഷത്തിലാണ് ജയസൂര്യ ചിത്രത്തില്‍ എത്തിയത്.
വിജയ് ബാബു, ബാലു വര്‍ഗീസ്, സുധി കോപ്പ, അലന്‍സിയര്‍, ബിജു സോപാനം, കോട്ടയം പ്രദീപ്, മാല പാര്‍വതി, ഐശ്വര്യ ഉണ്ണി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. നവാഗതനായ ഗിരീഷ് നായര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്. റഫീഖ് അഹമ്മദ്, സന്തോഷ് വര്‍മ, മനു മഞ്ജിത് എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍, രഞ്ജിത് മേലേപ്പാട്ട് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഇവാബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാം, നൗഫല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
Discussion about this post