ബോളിവുഡ് താരങ്ങളായ നേഹ ധൂപിയയ്ക്കും അംഗദ് ബേദിക്കും പെണ്‍കുഞ്ഞ് പിറന്നു. ഖറിലെ വിമെന്‍സ് ആശുപത്രിയിലാണ് കുഞ്ഞിന് ജന്മം നല്‍കിയത്. നേഹ ധൂപിയ-അംഗത് ബേദി ദമ്പതികളുടെ ഉറ്റ സുഹൃത്ത് സോഫീ ചൗധരിയാണ് ആശംസയുമായി ആദ്യം എത്തിയത്.
2018 മെയ് പത്താം തീയ്യതിയായിരുന്നു നേഹയുടെയും അംഗതിന്റെയും വിവാഹം. വിവാഹത്തിനു മുന്‍പ് നേഹ ഗര്‍ഭിണിയായിരുന്നുവെന്നും, ഇതേ തുടര്‍ന്നാണ് ഇവര്‍ പെട്ടെന്ന് വിവാഹിതരായത് എന്നുമുളള അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.
നോ ഫില്‍ട്ടര്‍ നേഹ എന്ന നേഹ ധൂപിയ തന്നെ അവതാരികയായി എത്തുന്ന ഷോയില്‍
അംഗദ് ഇത് ശരി വെച്ചു കൊണ്ടുള്ള വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. കഴിഞ്ഞമാസം നേഹയും അംഗദും ചേര്‍ന്ന് ബേബി ഷവര്‍ നടത്തിയിരുന്നു.