‘ലേഡീസ് ആന്റ് ജെന്റില്‍മാന്‍’ എന്ന ചിത്രത്തിന് ശേഷം സിദ്ദിഖ്-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘ബിഗ് ബ്രദര്‍’. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. കിടിലനൊരു ആക്ഷന്‍ ചിത്രമായിരിക്കും ‘ബിഗ് ബ്രദര്‍’ എന്നാണ് മോഷന്‍ പോസ്റ്റര്‍ നല്‍കുന്ന സൂചന.
സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാന്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമിഴ് തെലുങ്ക് താരം റെജീന കസാന്‍ട്രയാണ് ചിത്രത്തിലെ നായിക. സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, സര്‍ജാനോ ഖാലിദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങല്‍.
25 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്. ജനുവരിയില്‍ ചിത്രം തീയ്യേറ്ററുകളില്‍ എത്തും.
Discussion about this post