സിനിമ അറേഞ്ച് മാര്യേജ് പോലെയാണ് കുറച്ച് കഴിയുമ്പോള്‍ അഗാധ പ്രണയം തോന്നുമെന്ന് നടി നിത്യാമേനോന്. ആകസ്മികമായാണ് താന്‍ സിനിമയിലേക്ക് എത്തിയതെന്നും തന്റെ വ്യക്തിത്വം സിനിമാ മേഖലക്ക് അനുയോജ്യമായിരുന്നില്ലെന്നും നിത്യ പറഞ്ഞു.
ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ സംസാരിക്കവെ ആയിരുന്നു നിത്യ ഇക്കാര്യം പറഞ്ഞത്. ”വനത്തില്‍ മൃഗങ്ങളെ വച്ച് സിനിമയെടുക്കാനായിരുന്നു തന്റെ ആഗ്രഹമെന്നും തന്റെ വ്യക്തിത്വം സിനിമാ മേഖലക്ക് അനുയോജ്യമായിരുന്നില്ലെന്നും നിത്യ വ്യക്തമാക്കി.
പെട്ടെന്നായിരുന്നു തനിക്ക് സിനിമയോട് ഇഷ്ടം തോന്നിയത്. സിനിമ അറേഞ്ച് മാര്യേജ് പോലെയാണ് തനിക്ക് തോന്നാറ്. കുറച്ച് കഴിയുമ്പോള്‍ അഗാധ പ്രണയം തോന്നുമെന്നും നിത്യ കൂട്ടിച്ചേര്‍ത്തു.
Discussion about this post