ഷെയ്‌ന് നിഗം വിവാദത്തില്‍ പ്രതികരണവുമായി സംവിധായകരുടെ സംഘടന ഫെഫ്ക. നിര്‍മ്മാതാക്കള്‍ സിനിമ ഉപേക്ഷിക്കരുതെന്നും, കൂട്ടായ ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
സംഭവത്തില്‍ ഷെയ്‌ന് നിഗം പെരുമാറിയ രീതി തെറ്റാണ്. എന്നാല്‍ ലഹരി സംബന്ധിച്ച നിര്‍മാതാക്കളുടെ പ്രതികരണം അതി വൈകാരികമാണെന്നും ബി ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. ഷൂട്ടിങ് സൈറ്റുകളിലെ റെയ്ഡ് അപ്രായോഗികമാണെന്നും അദ്ധേഹം പറഞ്ഞു.
അതെസമയം പുതുതലമുറ താരങ്ങള്‍ക്കിടയില്‍ ലഹരി ഉപയോഗം വ്യാപകമാണെന്ന നിര്‍മ്മാതാക്കളുടെ ആരോപണം താരസംഘടനയായ അമ്മ ശരിവയ്ക്കുകയാണ് ചെയ്തത്. നടന്മാര്‍ മാത്രമല്ല ചില നടികളും സാങ്കേതികപ്രവര്‍ത്തകരുമടക്കം ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് അമ്മ എക്‌സിക്യുട്ടീവ് അംഗം ബാബുരാജ് പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ പോലീസ് ഇടപെടല്‍ അനിവാര്യമാണെന്നും ബാബുരാജ് പറഞ്ഞിരുന്നു.
Discussion about this post