ഗോവ: അന്‍പതാമത് ഗോവ അന്തര്‍ദേശീയ ചലച്ചിത്ര മേളയില്‍ ലിജോ ജോസ് പെല്ലിശ്ശേരിയെ മികച്ച സംവിധായകനായി തെരഞ്ഞെടുത്തു. ‘ജല്ലിക്കട്ടി’ലെ സംവിധാന മികവിനാണ് പുരസ്കാരം. തുടര്‍ച്ചയായി രണ്ടാം തവണയാണ് ലിജോ ഗോവ അന്തര്‍ദേശീയ ചലച്ചിത്ര മേളയില്‍ മികച്ച സംവിധായകനുള്ള രജത മയൂര പുരസ്കാരം നേടുന്നത്.
പതിനഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് രജത മയൂരത്തിന് ലഭിക്കുക. കഴിഞ്ഞ വര്‍ഷം ഈ.മ.യൗ എന്ന ചിത്രത്തിന്റെ സംവിധാനത്തിനാണ് ലിജോ ബെസ്റ്റ് ഡയറക്ടര്‍ അവാര്‍ഡ് നേടിയത്.
ബ്ലെയ്സ് ഹാരിസണ്‍ സംവിധാന ചെയ്ത ഫ്രഞ്ച്, സ്വിസ് ചിത്രം പാര്‍ട്ടിക്കിള്‍സിനാണ് മികച്ച ചിത്രത്തിനുള്ള സുവര് മയൂരം. നാല്പത് ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം.സ്യു ഷോര്‍ഷിയാണ് മികച്ച നടന്. മാരിഗെല്ല എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. ഉഷ ജാദവിനാണ് മികച്ച നടിക്കുള്ള രജത മയൂരം. മായി ഘട്ട് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം.
Live from #IFFI50 Closing Ceremony
The Indian Director, Lijo Jose Pellissery(@mrinvicible) wins the Best Director Award for his film 'Jallikattu'#IFFI2019 #Jallikattu pic.twitter.com/Qc22sTwGF4— IFFI 2019 (@IFFIGoa) November 28, 2019
Discussion about this post