ഷെയ്ന് നിഗത്തിന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വിലക്ക്. ‘വെയില്’, ‘ഖുര്‍ബാനി’ സിനിമകള്‍ ഉപേക്ഷിക്കാനും ഇന്ന് ചേര്‍ന്ന യോഗത്തില്‍ സംഘടന തീരുമാനിച്ചു.
ഈ ചിത്രങ്ങള്‍ക്ക് ചെലവായ തുക തിരിച്ച് നല്‍കാതെ ഇനി ഷെയ്ന് നിഗത്തിനെ മലയാള സിനിമയില്‍ അഭിനയിപ്പിക്കില്ല എന്നാണ് സംഘടനയുടെ തീരുമാനം. രണ്ട് ചിത്രങ്ങള്‍ക്കുമായി ഏഴുകോടി രൂപയാണ് ചെലവായതെന്നും സംഘടന വ്യക്തമാക്കി.
വിലക്കിന്റെ കാര്യം താരസംഘടനയായ എഎംഎംഎയെ അറിയിച്ചുണ്ടെന്നും ഷൂട്ടിങ് സെറ്റുകളില്‍ ലഹരി മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് കണ്ടെത്തണമെന്നും നിര്‍മ്മാതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Discussion about this post