ഷെയ്ന് നിഗത്തിനെതിരെ വീണ്ടും പരാതികളുടെ പ്രളയമാണ്. ഒടുവില്‍ താരത്തിനെതിരെ രംഗത്ത് വന്നത് ഉല്ലാസം സിനിമയുടെ നിര്‍മ്മാതാവാണ്. ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെങ്കില്‍ 20 ലക്ഷം രൂപകൂടി വേണമെന്ന് ആവശ്യപ്പെട്ടെന്നായിരുന്നു നിര്‍മ്മാതാവിന്റെ പരാതി. എന്നാല്‍ ഇപ്പോള്‍ ഈ പരാതി തള്ളി രംഗത്ത് വന്നിരിക്കുകയാണ് ഷെയ്ന് നിഗം.
ഈ സിനിമയ്ക്ക് 45 ലക്ഷം രൂപയായിരുന്നു ആദ്യം പറഞ്ഞതെന്നും പണം മുന്‍കൂര്‍ തരാതിരുന്നിട്ടും താന്‍ സിനിമയില്‍ അഭിനയിക്കുകയായിരുന്നുവെന്നും താരം പറയുന്നു. എന്നാല്‍ പ്രതിഫലം ചോദിച്ചപ്പോള്‍ മറ്റൊരു സംവിധായകനുമായി ഒപ്പിട്ട 25 ലക്ഷത്തിന്റെ കരാര്‍ കാണിച്ചു. ഇത് ഉപയോഗിച്ചാണ് തനിക്കെതിരെ പരാതി ഉന്നയിച്ചിരിക്കുന്നതെന്നും ഷെയ്ന് പറയുന്നു.
സിനിമയ്ക്ക് കൂടുതല്‍ പ്രതിഫലം ചോദിച്ചെന്നാണ് നിര്‍മ്മാതാവ് താരത്തിനെതിരെ പരാതി നല്‍കിയത്. 25 ലക്ഷം രൂപ പ്രതിഫലം നിശ്ചയിച്ചായിരുന്നു കരാര്‍ ഒപ്പിട്ടതെന്നും എന്നാല്‍ ഡബ്ബിംഗ് സമയത്ത് 20 ലക്ഷം രൂപ വീണ്ടും ആവശ്യപ്പെട്ടുവെന്നും നിര്‍മ്മാതാക്കള്‍ ആരോപിച്ചിരുന്നു. ഈ പണം കൂടി തന്നില്ലെങ്കില്‍ ഡബ്ബിംഗിന് എത്തില്ലെന്ന് ഷെയിന്‍ നിഗം അറിയിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്.
Discussion about this post