മലയാളികളുടെ ‘സ്വാമി അയ്യപ്പൻ’ വിവാഹിതനായി; ചിത്രങ്ങൾ വൈറൽ

സ്വാമി അയ്യപ്പൻ സീരിയലിലൂടെ പ്രശസ്തനായ താരം കൗശിക് ബാബു വിവാഹിതനായി. കഴിഞ്ഞദിവസമായിരുന്നു ആചാരപ്രകാരമുള്ള വിവാഹവും വിവാഹവും വിവാഹസത്കാരവും. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്.

ഭവ്യയാണ് കൗശികിന്റെ ജീവിതസഖി. വിജയ് ബാബു-ശാരദ ദമ്പതികളുടെ മകനാണ് കൗശിക്. താരം ആന്ധ്രാപ്രദേശ് സ്വദേശിയാണ്. വൈറ്റ് ബോയ്‌സ് എന്ന ചിത്രത്തിലും കൗശിക് വേഷമിട്ടിരുന്നു.

സ്വാമി അയ്യപ്പനെന്ന് കേൾക്കുമ്പോൾ മലയാളികളുടെ മനസിൽ ഓടിയെത്തുന്ന പേരാണ് കൗശിക് ബാബുവിന്റേത്. സീരിയൽ ഹിറ്റായതോടെ കൊച്ചുകുട്ടികൾക്ക് വരെ കൗശിക് ചിരപരിചിതനായിരുന്നു.

സ്വാമി അയ്യപ്പന് പിന്നാലെ തെലുങ്ക് സീരിയലുകളിലും കൗശിക് വേഷമിട്ടിരുന്നു.

Exit mobile version