പ്രശസ്ത യുവ ഗായകൻ ഹരിശങ്കർ മതം മാറിയെന്ന പ്രചാരണം സോഷ്യൽമീഡിയയിലൂടെ ഏറെ ശക്തിപ്രാപിച്ചിരുന്നു. ഹരിശങ്കർ മതം മാറിയോ എന്ന് ചിലർ സംശയിക്കുകയും ചെയ്തു. എന്നാൽ വാർത്ത ശരിയല്ലെന്ന് വ്യക്തമാക്കി ഗായകൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
സോഷ്യൽമീഡിയയിലെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും കെഎസ് ഹരിശങ്കർ പറയുന്നു. എന്റെ സാമൂഹ്യമാധ്യമത്തിന്റെ പ്രൊഫൈൽ പേര് മാറിയത് കണ്ട് പലരും സംശയിച്ചു. എന്നാൽ അത് ആരോ ഹാക്ക് ചെയ്തതിനെ തുടർന്നായിരുന്നു. പേജ് തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നുണ്ടെന്നും താൻ മതം മാറിയെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാവിലെ മുതൽ തന്റെ ഫോണിലേക്ക് സുഹൃത്തുക്കളുടെയും പരിചയക്കാരുടെയുമൊക്കെ മെസേജുകളായിരുന്നു. സോഷ്യൽമീഡിയ പേജിന്റെ സ്ക്രീൻഷോട്ട് സഹിതമാണ് മെസേജുകൾ. പേജിന്റെ പേര് മാറിയതു ചൂണ്ടിക്കാണിച്ചായിരുന്നു എല്ലാ മെസേജുകളും. കെഎസ് ഹരിശങ്കർ യൂസഫ് യിഗിത് എന്നായിരുന്നു പേജിന്റെ പേര് മാറ്റിയത്. ഇത് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് കെഎസ് ഹരിശങ്കർ വ്യക്തമാക്കുകയാണ് ഇപ്പോൾ.
Discussion about this post