മലയാള സിനിമയിലെ ഹിറ്റ് താര ജോഡികളാണ് മോഹന്‍ലാലും ശോഭനയും. ഇരുവരും ഒന്നിച്ചപ്പോഴൊക്കെ ഹിറ്റ് ചിത്രങ്ങളാണ് പ്രേക്ഷകര്‍ക്ക് ലഭിച്ചിട്ടുള്ളത്. തേന്മാവിന് കൊമ്പത്തെ കാര്‍ത്തുമ്പിയും മാണിക്യനും, മണിച്ചിത്രത്താഴിലെ ഗംഗയും സണ്ണിയും, മിന്നാരത്തിലെ നീനയും ബോബിയും അങ്ങനെ മലയാളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് ഈ കൂട്ടുക്കെട്ട് സമ്മാനിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം തെന്നിന്ത്യന്‍ താരം ചിരഞ്ജീവിയുടെ വീട്ടില്‍ വച്ച് നടന്ന 80കളിലെ താരങ്ങളുടെ സംഗമ വേളയില്‍ ഇരുവരും ഒന്നിച്ചെടുത്ത ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
’36 വര്‍ഷത്തെ സൗഹൃദം, 55 സിനിമകളിലെ എന്റെ നായകന്, ശ്രീ മോഹന്‍ലാല്‍’ എന്നാണ് ചിത്രം പങ്കുവെച്ച് ശോഭന ഫേസ്ബുക്കില്‍ കുറിച്ചത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം തങ്ങളുടെ പ്രിയ താരങ്ങളെ ഒരു ഫ്രെയിമില്‍ കണ്ടതിന്റെ ആവേശത്തിലാണ് ആരാധകര്‍ ഇപ്പോള്‍.
എല്ലാ വര്‍ഷവും 80’s എന്ന പേരില്‍ എണ്‍പതുകളില്‍ വെള്ളിത്തിരയില്‍ എത്തിയ താരങ്ങള്‍ ഒത്തുകൂടാറുണ്ട്. ഇത്തവണ തെലുങ്ക് താരം ചിരഞ്ജീവിയുടെ വീട്ടിലാണ് താരങ്ങള്‍ ഒത്തുകൂടിയത്. മോഹന്‍ലാല്‍, ജയറാം, ജാക്കി ഷറഫ്, ശരത് കുമാര്‍, പ്രഭു, നാഗാര്‍ജുന, അമല അക്കിനേനി, ശോഭന, സുഹാസിനി, രേവതി, മേനക, ഖുശ്ബു, രാധിക ശരത് കുമാര്‍, രാധ, ലിസി, പാര്‍വതി, ജയപ്രദ, പൂര്‍ണ്ണിമ ഭാഗ്യരാജ്, അംബിക, സുമലത, നാദിയ മൊയ്തു, സരിത, എന്നിങ്ങനെ വമ്പന്‍ താരനിരയാണ് പരിപാടിയില്‍ അണിനിരന്നത്.
Discussion about this post