‘ഇവിടെ സ്ത്രീകള്‍ പുരുഷന്‍മാര്‍ക്ക് അവസരം നല്‍കുന്നതുകൊണ്ടു മാത്രമാണ് ലൈംഗിക അതിക്രമങ്ങള്‍ ഉണ്ടാവുന്നത്’; വിവാദ പരാമര്‍ശവുമായി ഭാഗ്യരാജ്

മൊബൈല്‍ ഫോണുകളുടെ വരവോടെ സ്ത്രീകള്‍ക്ക് ആത്മനിയന്ത്രണം നഷ്ടപ്പെട്ടിരിക്കുകയാണ്

സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമത്തില്‍ പുരുഷന്‍മാരെ മാത്രം കുറ്റപ്പെടുത്താന്‍ സാധിക്കില്ല എന്ന വിവാദ പരാമര്‍ശവുമായി നടനും സംവിധായകനുമായ ഭാഗ്യരാജ്. മൊബൈല്‍ ഫോണുകളുടെ വരവോടെ സ്ത്രീകള്‍ക്ക് ആത്മനിയന്ത്രണം നഷ്ടപ്പെട്ടിരിക്കുകയാണ്. സ്ത്രീകള്‍ അവസരം നല്‍കുന്നതുകൊണ്ടു മാത്രമാണ് ഇവിടെ ലൈംഗിക അതിക്രമങ്ങള്‍ നടക്കുന്നത് എന്നുമാണ് ‘കരുത്തുകള്‍ പതിവ് സെയ്’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ ഭാഗ്യരാജ് പറഞ്ഞത്. പൊള്ളാച്ചി പീഡനം പ്രമേയമാക്കി ഒരുക്കുന്ന ചിത്രമാണിത്.

മൊബൈല്‍ ഫോണുകളുടെ വരവോടെ സ്ത്രീകള്‍ക്ക് ആത്മനിയന്ത്രണം നഷ്ടപ്പെട്ടിരിക്കുകയാണ്. എപ്പോഴും അവര്‍ ഫോണും ചെവിയില്‍ വെച്ചാണ് നടക്കുന്നത്. സ്ത്രീകള്‍ക്ക് അവര്‍ക്ക് ആവശ്യമുള്ളവരെ വിളിക്കാനും മെസേജ് അയക്കാനും മൊബൈല്‍ ഫോണുകളുടെ ഉപയോഗത്തിലൂടെ അവസരമുണ്ടാകുന്നു.

ഇവിടെ സ്ത്രീകള്‍ പുരുഷന്‍മാര്‍ക്ക് അവസരം നല്‍കുന്നതുകൊണ്ടു മാത്രമാണ് ലൈംഗിക അതിക്രമങ്ങള്‍ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ എല്ലായ്‌പ്പോഴും ആണ്‍കുട്ടികളെ മാത്രം കുറ്റപ്പെടുത്താന്‍ സാധിക്കില്ല എന്നാണ് അദ്ദേഹം ചടങ്ങില്‍ പറഞ്ഞത്. അതേസമയം പുരുഷന്മാരുടെ അവിഹിത ബന്ധങ്ങളെ ന്യായീകരിച്ച താരം, സ്ത്രീകളുടെ അവിഹിത ബന്ധങ്ങള്‍ ഭര്‍ത്താവിനെയും കുട്ടികളെയും കൊലപ്പെടുത്തുന്നത് വരെ എത്തുമെന്നും പറഞ്ഞു.

Exit mobile version