പല കഠിനവഴികളിലൂടെയും കടന്നാണ് പല സിനിമാതാരങ്ങളും ഇന്നത്തെ അറിയപ്പെടുന്ന താരങ്ങളായത്. അത്തരത്തില്‍ താന്‍ കടന്നുവന്ന ഇരുണ്ട വഴികളെ കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് ബോളിവുഡ് താരം അക്ഷയ് കുമാര്‍.
താരത്തിന്റെ വാക്കുകള്‍…
”145 ഓളം സിനിമകള്‍ ഞാനിപ്പോള്‍ ചെയ്തിട്ടുണ്ടാകും. ആദ്യചിത്രങ്ങളില്‍ ഭൂരിഭാഗവും ആക്ഷന്‍ ചിത്രങ്ങളാണ്. ആ സമയത്ത് ഏതെങ്കിലുമൊരു സംവിധായകനോ നിര്‍മാതാവോ എന്നെ തിരിഞ്ഞുനോക്കിയിരുന്നില്ല, ആക്ഷന്‍ അല്ലാതെ മറ്റെന്തെങ്കിലും എനിക്ക് ചെയ്യാനാകുമെന്ന് വിശ്വസിച്ചിരുന്നില്ല. ക്രമേണ ഹാസ്യകഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ തുടങ്ങി. പിന്നീട് റൊമാന്റിക് സിനിമകളും ചെയ്തു തുടങ്ങി”,
മുംബൈയിലെത്തിയപ്പോള്‍ മനസിലായി സിനിമയിലും മോഡലിങ്ങിലും കൂടുതല്‍ അവസരങ്ങളുണ്ടെന്ന് എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആയോധനകല പരിശീലിപ്പിക്കാന്‍ ഒരു സ്‌കൂള്‍ ആരംഭിക്കാനാണ് എത്തിയത്.13 വര്‍ഷത്തോളം ഏക്ഷന്‍ ചിത്രങ്ങള്‍ ചെയ്തു.
ഇതിനിടെ 5 വര്‍ഷം ബാങ്കോക്കില്‍ തായ് ബോക്‌സിങ്ങ് പരിശീലിച്ചു. മുംബൈയില്‍ ആയോധനകല പഠിപ്പിച്ചിരുന്ന സമയത്ത് 5000 രൂപ മാസശമ്പളത്തില്‍ ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട്. ആയിടക്ക് ഒരാള്‍ എന്നോട് മോഡലിങ്ങ് പരീക്ഷിക്കാന്‍ ആവശ്യപ്പെട്ടു. ഒരു ഫര്‍ണീച്ചര്‍ ഷോറൂമിനു വേണ്ടിയാണ് ആദ്യമായി മോഡലിങ്ങ് ചെയ്തത്. രണ്ടു മണിക്കൂര്‍ കൊണ്ട് 21,000 രൂപ കിട്ടി”,
Discussion about this post