അങ്ങനെ നീണ്ട കാലത്തെ കാത്തിപ്പിനൊടുവില്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും മഞ്ജു വാരിയറും ഒന്നിച്ചെത്തുന്നു. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം വൈകാതെ തന്നെ വെള്ളിത്തിരയില്‍ എത്തുമെന്നാണ് സൂചന.
നവാഗതനായ ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ത്രില്ലറിലാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്. എന്നാല്‍ മമ്മൂട്ടിയുടെ നായിക വേഷത്തിലല്ല മഞ്ജു സ്‌ക്രീനിലെത്തുന്നതെന്നാണ് അറിയുന്നത്. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രം തന്നെയാണ് മഞ്ജു വാര്യര്‍ കൈകാര്യം ചെയുന്നത്.
ഡിസംബര്‍ അവസാനത്തോടെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. എറണാകുളമായിരിക്കും ആദ്യ ലൊക്കേഷന്‍. കുട്ടിക്കാനമാണ് മറ്റൊരു പ്രധാന ലൊക്കേഷന്‍.
Discussion about this post