എണ്‍പതുകളില്‍ വെള്ളിത്തിരയില്‍ എത്തിയ താരങ്ങള്‍ കഴിഞ്ഞ ദിവസം ഒത്തുകൂടിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എല്ലാ വര്‍ഷവും 80’s എന്ന പേരില്‍ താരങ്ങള്‍ ഒത്തുകൂടാറുണ്ട്. ഇത്തവണ തെലുങ്ക് താരം ചിരഞ്ജീവിയുടെ വീട്ടിലാണ് താരങ്ങള്‍ ഒത്തുകൂടിയത്. എന്നാല്‍ തന്നെ ഈ റീയൂണിയന് ആരും ക്ഷണിച്ചില്ലെന്ന പരാതിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ പ്രതാപ് പോത്തന്. ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഇതിനെ കുറിച്ച് കുറിച്ചത്.
‘എണ്‍പതുകളിലെ താരങ്ങളുമായി എനിക്ക് വ്യക്തിപരമായി എനിക്ക് യാതൊരു ബന്ധവുമില്ല, ചിലപ്പോള്‍ അത് ഞാനൊരു മോശം നടനും സംവിധായകനും ആയതുകൊണ്ടാകും. അതുകൊണ്ടാകാം അവരുടെ കൂടിച്ചേരലില്‍ എന്നെ വിളിക്കാതിരുന്നത്. എനിക്ക് ദുഃഖമുണ്ട്. പക്ഷേ എന്തുപറയാന്‍. എന്റെ സിനിമാ കരിയര്‍ ഒന്നുമല്ലാതായി. ചിലര്‍ക്ക് നമ്മെ ഇഷ്ടപ്പെടാം, ചിലര്‍ വെറുക്കും. പക്ഷേ ജീവിതം മുന്നോട്ടുപോകും’ എന്നാണ് പ്രതാപ് പോത്തന് ഫേസ്ബുക്കില്‍ കുറിച്ചത്.
മോഹന്‍ലാല്‍, ജയറാം, ജാക്കി ഷറഫ്, ശരത് കുമാര്‍, പ്രഭു, നാഗാര്‍ജുന, അമല അക്കിനേനി, ശോഭന, സുഹാസിനി, രേവതി, മേനക, ഖുശ്ബു, രാധിക ശരത് കുമാര്‍, രാധ, ലിസി, പാര്‍വതി, ജയപ്രദ, പൂര്‍ണ്ണിമ ഭാഗ്യരാജ്, അംബിക, സുമലത എന്നിങ്ങനെ വമ്പന്‍ താരനിരയാണ് പരിപാടിയില്‍ അണിനിരന്നത്.
Discussion about this post