‘ഹൗ ഓള്‍ഡ് ആര് യൂ’ എന്ന ചിത്രത്തിന് ശേഷം റോഷന് ആന്‍ഡ്രൂസും മഞ്ജു വാര്യരും ഒന്നിച്ചെത്തുന്ന ചിത്രമാണ് ‘പ്രതി പൂവന് കോഴി’. ഈ ചിത്രത്തിലൂടെ സിനിമയിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് സംവിധായകന് റോഷന് ആന്‍ഡ്രൂസ്. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് റോഷന് ആന്‍ഡ്രൂസ് എത്തുന്നത്. മമ്മൂട്ടി തന്റെ ഔദ്യോഗിക ഫേസ്ബുക്ക്
പേജിലൂടെ ആണ് ചിത്രത്തിലെ റോഷന് ആന്‍ഡ്രൂസിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടത്.
നായികയായ മഞ്ജു വാര്യര്‍ നോക്കുന്ന കണ്ണാടി കഷ്ണത്തില്‍ ക്രൂരനായ ആന്റപ്പനായി നില്ക്കുന്ന റോഷന് ആന്‍ഡ്രൂസിന്റെ ലുക്കാണ് പുറത്തുവിട്ടത്. ചിത്രത്തില്‍ മഞ്ജു വാര്യര്‍ മാധുരി എന്ന സെയില്‍സ് ഗേളിന്റെ വേഷത്തിലാണ് എത്തുന്നത്.
ചിത്രത്തിന്റെ തിരക്കഥാകൃത്തായ ഉണ്ണി ആറാണ് ഈ കഥാപാത്രം ചെയ്യാന്‍ തന്നോട് ആവശ്യപ്പെട്ടത് എന്നാണ് ഇതിനെ കുറിച്ച് റോഷന് ആന്‍ഡ്രൂസ് പറഞ്ഞത്. നേരത്തേ സ്വന്തം സിനിമകളില്‍ ഒരു ഷോട്ടില്‍ മാത്രം പ്രത്യക്ഷപ്പെട്ടിട്ടുള്ള റോഷന്റെ അഭിനയ അരങ്ങേറ്റം കൂടിയാകും ഈ സിനിമ. ഗോകുലം മൂവീസാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Discussion about this post