ഫോട്ടോഗ്രാഫര്‍ എന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പം ‘പച്ചപ്പുല്‍ച്ചാടി ചൊമല പുല്‍ച്ചാടി’ എന്ന പാട്ടു പാടി നടന്ന മണിയെ അറിയാത്തവരായി ആരും തന്നെയില്ല. ആദ്യ ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം മണി സ്വന്തമാക്കി.
ഫോട്ടോഗ്രാഫര്‍ എന്ന ചിത്രം പുറത്തിറങ്ങി പതിമൂന്ന് വര്‍ഷം പിന്നിട്ടു. മോഹന്‍ലാലിനെ വീണ്ടും കാണണമെന്ന ആഗ്രഹമാണ് മണി പങ്കുവയ്ക്കുന്നത്. ലലേട്ടനെ കാണണമെന്ന ആഗ്രഹം എല്ലാവരോടും പറയുമായിരുന്നു. ശ്രമിക്കാമെന്നായിരുന്നു പലരും പറഞ്ഞ മറുപടി. ശ്രമിക്കാനല്ലേ പറ്റൂ, അല്ലാതെ എന്താണ് ചെയ്യാന്‍ സാധിക്കുകയെന്ന് മണി ചോദിക്കുന്നു.
ഉടലാഴത്തിന്റെ പ്രൊഡ്യൂസര്‍ സജീഷേട്ടന്റെ സുഹൃത്തിനെ വിളിച്ച് ലാലേട്ടനെ കാണാന്‍ ശ്രമിച്ചിരുന്നുവെന്നും മണി പറയുന്നു. ലാലേട്ടനെ കാണുമ്പോള്‍ എന്തായിരിക്കും പറയുകയെന്ന ചോദ്യത്തിന് മണിയുടെ മറുപടി ഇങ്ങനെ. ‘ ലാലേട്ടാ ഞാന്‍ മണിയാണ്, ഫോട്ടോഗ്രാഫറിലെ പച്ചപ്പുല്‍ച്ചാടി.
Discussion about this post