അവതാരക ആര്യയെ അറിയാത്തവരായി ആരും ഉണ്ടാകില്ല. മിനി സ്‌ക്രീനില്‍ നിന്ന് ബിഗ് സ്‌ക്രീനിലേക്ക് ചേക്കേറി മികച്ച കരിയറിലേക്ക് കുതിക്കുകയാണ് നടിയും അവതാരക ഒക്കെയായ ആര്യ.
നിരവധി സീരിയലുകളിലും സിനിമകളിലും ഇതിനോടകം ആര്യ വേഷമിട്ടു കഴിഞ്ഞു. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. അടുത്തിടെ താരം ഇന്‍സ്റ്റഗ്രാമിലെ ലൈവില്‍ വന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
മകളുടെ ഇഷ്ടങ്ങളെ കുറിച്ചുള്ള ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ആര്യ. ചില രസകരമായ ചോദ്യങ്ങള്‍ക്ക് മകള്‍ മറുപടി നല്‍കി.
അമ്മയെ മേക്കപ്പിലാണോ അല്ലാതെയാണോ ഇഷ്ടമെന്ന് ആരാധകന്റെ ചോദ്യത്തിന് മേക്കപ്പിലാണെന്നായിരുന്നു മകളുടെ മറുപടി. അമ്മയെ റോയ എത്ര ഇഷ്ടപ്പെടുന്നുവെന്ന ചോദ്യത്തിന് ആയിരം എന്നായിരുന്നു പറഞ്ഞത്. ഏത് പ്രൊഫഷാനാണ് ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് അമ്മയുടെ പ്രൊഫഷനാണെന്നും റോയ മറുപടി പറയുന്നു.
അമ്മ ചെയ്യുന്ന ഏത് പ്രോഗ്രാമാണ് ഇഷ്ടമെന്ന ചോദ്യത്തിന് സ്റ്റാര്‍ട്ട് മ്യൂസിക് എന്നായിരുന്നു ഉത്തരം. അതിനിടയില്‍ ആര്യയോടുള്ള ചോദ്യത്തിന് മറുപടി ശ്രദ്ധേയമായിരുന്നു.
കുട്ടിയെ ഗേള്‍സ് സ്‌കൂളിലാണോ ചേര്‍ക്കുക എന്ന് ചോദ്യത്തിന്, സ്‌കൂള്‍ മിക്‌സഡാണോ അല്ലയോ എന്നതായിരിക്കില്ല തന്റെ തെരഞ്ഞെടുപ്പെന്ന് ആര്യ പറഞ്ഞു. എന്റെ കുഞ്ഞിനെ അവരുടെ കുഞ്ഞിനെപ്പോലെ നോക്കുന്ന മാനേജ്‌മെന്റും ടീച്ചേഴ്‌സുമുള്ള സ്‌കൂളിലായിരിക്കുമെന്നും ആര്യ മറുപടി പറയുന്നു.
Discussion about this post