പനാജി : ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ‘ജല്ലിക്കട്ട്’ ഇന്ന് പ്രദര്‍ശിപ്പിക്കും. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.
ടി. അരുണ്‍കുമാറിന്റെ രചനയില്‍ നോവിന് വാസുദേവ് സംവിധാനം ചെയ്ത ‘ഇരവിലും പകലിലും ഒടിയന്’ എന്ന ഡോക്യുമന്ററി ചിത്രം ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ ഇന്ന് പ്രദര്‍ശിപ്പിക്കും.
റെട്രോസ്പെക്ടീവ് വിഭാഗത്തില്‍ ജോണ്‍ എബ്രഹാം സംവിധാനംചെയ്ത ‘അഗ്രഹാരത്തിലെ കഴുതൈ’ എന്ന ചിത്രവും ഇന്നു പ്രദര്‍ശനത്തിനെത്തും.
നവംബര്‍ 20ന് ആരംഭിച്ച ചലച്ചിത്രോത്സവത്തില്‍ 176 രാജ്യങ്ങളില്‍ നിന്നും 90ലേറെ സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. 28 വരെയാണ് മേള. തീയേറ്ററില്‍ റിലീസ് ചെയ്ത ശേഷം 50 വര്‍ഷം പിന്നിടുന്ന 11 സിനിമകളും മേളയില്‍ പ്രദര്‍ശിപ്പിക്കും. 50 വനിതാ സംവിധായകരുടെ 50 സിനിമകളും ചലച്ചിത്ര മേളയില്‍ ഇക്കുറി പ്രത്യേകമായി പ്രദര്‍ശിപ്പിക്കുന്നുണ്ട്. മലയാളത്തില്‍ നിന്നും 3 ചിത്രങ്ങളും ഇക്കുറി മേളയിലുണ്ട്.
Discussion about this post