യുഎവി ചലഞ്ചില്‍ എംഐടി ദക്ഷ ടീമിന് രണ്ടാം സ്ഥാനം; തല അജിത്തിന് നന്ദി അറിയിച്ച് അണ്ണ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍

അജിത്തിനെ ആയിരുന്നു എംഐടി അധികൃതര്‍ അവരുടെ ഹെലികോപ്റ്റര്‍ ടെസ്റ്റ് പൈലറ്റായും യുഎവി സിസ്റ്റം അഡൈ്വസറായും നിയോഗിച്ചത്

ഓസ്‌ട്രേലിയയില്‍ വെച്ച് നടന്ന യുഎവി ചലഞ്ചില്‍ ചെന്നൈ എംഐടി ദക്ഷ ടീം രണ്ടാം സ്ഥാനം നേടി. വിദ്യാര്‍ത്ഥികളുടെ വിജയത്തില്‍ തമിഴകത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ തല അജിത്തിനും നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് അണ്ണ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ സൂരപ്പ.

അജിത്തിനെ ആയിരുന്നു എംഐടി അധികൃതര്‍ അവരുടെ ഹെലികോപ്റ്റര്‍ ടെസ്റ്റ് പൈലറ്റായും യുഎവി സിസ്റ്റം അഡൈ്വസറായും നിയോഗിച്ചത്. യുഎവി ചലഞ്ചിനായി ഡ്രോണ്‍ രൂപകല്‍പന ചെയ്യാനടക്കമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം കൊടുക്കാന്‍ അജിത് തിരക്കുകള്‍ക്കിടയിലും എത്തിയിരുന്നു. മത്സരത്തില്‍ മുന്‍നിരയില്‍ എത്താന്‍ അജിത്തിന്റെ സഹായം ഉണ്ടായിരുന്നെന്നും അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമായെന്നും യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ സൂരപ്പ പറഞ്ഞു.

Exit mobile version