അനുശ്രീ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഉള്‍ട്ട’. ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടു. ‘മടിക്കാനെന്താണെന്താണേ’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസും സിത്താരയും ചേര്‍ന്നാണ്. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് സംഗീത സംവിധായകന്‍. ഗോകുല്‍ സുരേഷും പ്രയാഗയും നല്ല ജോഡികളാണെന്നാണ് ഗാനം കണ്ട് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്.
സ്ത്രീകള്‍ എല്ലാരംഗത്തും മുന്‍പന്തിയില്‍ നില്‍ക്കുന്ന പൊന്നാപുരം എന്ന ഗ്രാമത്തിന്റെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. അനുശ്രീ, ശാന്തികൃഷ്ണ, കെപിഎസി ലളിത, മഞ്ജു പത്രോസ്, തെസ്‌നി ഖാന്‍, ആര്യ, സുരഭി, അഞ്ജന, പ്രയാഗ മാര്‍ട്ടിന്‍, ഗോകുല്‍ സുരേഷ്, സലീം കുമാര്‍, കലാഭവന്‍ ഷാജോണ്‍, കോട്ടയം പ്രദീപ്, രമേശ് പിഷാരടി, രണ്‍ജി പണിക്കര്‍, കലാഭവന്‍ ഷാജോണ്‍, സിദ്ദിഖ്, ജാഫര്‍ ഇടുക്കി, ഡാനിയേല്‍ ബാലാജി, സുബീഷ് സുധി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
നാടന്‍ പെണ്ണും നാട്ടുപ്രമാണിയും, ദീപസ്തംഭം മഹാശ്ചര്യം, അച്ഛനെയാണെനിക്കിഷ്ടം എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സുരേഷ് പൊതുവാള്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സിപ്പി ക്രിയേറ്റീവ് വര്‍ക്‌സിന്റെ ബാനറില്‍ ഡോ സുഭാഷ് സിപ്പി ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
Discussion about this post