ജയസൂര്യയും ചെമ്പന്‍ വിനോദും ഒന്നിച്ച് എത്തുന്ന ‘പൂഴിക്കടകന്‍’ എന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ടു. ‘നക്ഷത്രം മിന്നിയൊരുങ്ങുന്നേ’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെഎസ് ഹരിശങ്കര്‍ ആണ്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് രഞ്ജിത്ത് മേലേപ്പാട്ട് ആണ് ഈണം നല്‍കിയിരിക്കുന്നത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
അവധിക്ക് നാട്ടിലെത്തുന്ന ഹവില്‍ദാറിന്റെ വേഷത്തിലാണ് ചെമ്പന്‍ വിനോദ് ചിത്രത്തിലെത്തുന്നത്. സാമുവല്‍ ജോണ്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. രാജാ റാണി, ലവ് ആക്ഷന്‍ ഡ്രാമ എന്നീ ചിത്രങ്ങളില്‍ നയന്‍താരയുടെ കൂട്ടുകാരിയുടെ വേഷം ചെയ്ത ധന്യ ബാലകൃഷ്ണനാണ് ചിത്രത്തിലെ നായിക. വിജയ് ബാബു, ബാലു വര്‍ഗീസ്, സുധി കോപ്പ, അലന്‍സിയര്‍, ബിജു സോപാനം, കോട്ടയം പ്രദീപ്, മാല പാര്‍വതി, ഐശ്വര്യ ഉണ്ണി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
നവാഗതനായ ഗിരീഷ് നായര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. റഫീഖ് അഹമ്മദ്, സന്തോഷ് വര്‍മ, മനു മഞ്ജിത് എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍, രഞ്ജിത് മേലേപ്പാട്ട് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഇവാബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാം, നൗഫല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Discussion about this post