കഴിഞ്ഞ ദിവസം ആരംഭിച്ച അമ്പതാമത് ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മുഖ്യ അതിഥികളായി എത്തിയത് ബോളിവുഡിന്റെ ബിഗ് ബിയും സ്‌റ്റൈല്‍ മന്നന്‍ രജനികാന്തും ആയിരുന്നു. മേളയില്‍ ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് രജനികാന്തിന് ഐക്കണ്‍ ഓഫ് ഗോള്‍ഡന്‍ ജൂബിലി പുരസ്‌കാരം നല്‍കി ആദരിക്കുകയും ചെയ്തിരുന്നു.
ഇരുവരും വേദിയില്‍ വെച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലായിരിക്കുന്നത്. ബിഗ് ബിയെ ഒരു പ്രചോദനം എന്നാണ് രജനികാന്ത് വിശേഷിപ്പിച്ചത്. അതേസമയം രജനികാന്ത് തന്റെ കുടുംബത്തിന്റെ ഭാഗമാണ് എന്നാണ് ബിഗ് ബി പറഞ്ഞത്.
‘പലപ്പോഴും അദ്ദേഹത്തിന് ഞാന്‍ ചില ഉപദേശങ്ങള്‍ നല്‍കാറുണ്ട്. അദ്ദേഹം എനിക്കും ചില നിര്‍ദേശങ്ങള്‍ നല്‍കാറുണ്ട്. പക്ഷേ ഞങ്ങള്‍ അവ ഒരിക്കലും പാലിക്കാറില്ല. ബന്ധങ്ങള്‍ എന്നാല്‍ ഇതിനൊക്കെ അപ്പുറമാണ് എന്നാണ് എനിക്ക് തോന്നുന്നത്’ എന്നാണ് അമിതാഭ് ബച്ചന്‍ പറഞ്ഞത്.
Discussion about this post