മരണവീടിന് മുമ്പില്‍ മുമ്പില്‍ നിന്ന് തന്റെ ഫോട്ടോ എടുക്കാനായി ശ്രമിച്ച ഫോട്ടോഗ്രാഫര്‍മാരെ ശകാരിച്ച് ജയ ബച്ചന്. ബോളിവുഡിലെ പ്രശസ്തനായ ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ അച്ഛന്റെ മരണത്തെ തുടര്‍ന്ന് മുംബൈയിലെ അവരുടെ വസതിയില്‍ മകള്‍ ശ്വേത ബച്ചന് നന്ദയ്ക്കൊപ്പം എത്തിയതായിരുന്നു ജയ ബച്ചന്. മനീഷ് മല്‍ഹോത്രയുടെ അച്ഛന്റെ മൃതദേഹം കണ്ട് പുറത്തു വന്നപ്പോഴാണ് ഫോട്ടോഗ്രാഫര്‍മാര്‍ ഇവരുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചത്. ഇതേ തുടര്‍ന്നാണ് ജയ ബച്ചന് ഇവരെ ശകാരിച്ചത്.
തന്റെയും മകളുടെയും ഫോട്ടോ എടുക്കാന്‍ ഫോട്ടോഗ്രാഫര്‍മാര്‍ തിരക്കു പിടിച്ചപ്പോഴാണ് ജയ ബച്ചന് രൂക്ഷമായ രീതിയില്‍ പ്രതികരിച്ചത്. ‘നിങ്ങള്‍ക്ക് കുറച്ചെങ്കിലും മാന്യതയുണ്ടോ? നിങ്ങള്‍ സാഹചര്യം എന്താണെന്നു ചിന്തിക്കുന്നുണ്ടോ? ഇതുപോലൊരു സാഹചര്യം നിങ്ങളുടെ വീട്ടിലാണ് ഉണ്ടാകുന്നതെങ്കില്‍ നിങ്ങളെങ്ങനെയാണ് പ്രതികരിക്കുക എന്നതെനിക്ക് കാണണം’ എന്നാണ് ജയ ബച്ചന് ഫോട്ടോഗ്രാഫര്‍മാരോട് പറഞ്ഞത്. ഇതിനു മുമ്പും ഇത്തരത്തില്‍ സാഹചര്യം നോക്കാതെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതിന് ജയ ബച്ചന് ഫോട്ടോഗ്രാഫര്‍മാരെ ശകാരിച്ചിട്ടുണ്ട്.
മനീഷ് മല്‍ഹോത്രയുടെ അച്ഛന് സൂരജ് മല്‍ഹോത്ര നവംബര്‍ 19നാണ് അന്തരിച്ചത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്നായിരുന്നു അന്ത്യം.
Discussion about this post