താരദമ്പതികളായ അമ്പിളി ദേവിക്കും ആദിത്യനും ആണ്‍കുഞ്ഞ് പിറന്നു. ഭര്‍ത്താവും നടനുമായ ആദിത്യന്‍ ആണ് ഫേസ്ബുക്കിലൂടെ ആ സന്തോഷ വാര്‍ത്ത പങ്കുവെച്ചത്. ഇരുവര്‍ക്കും നിരവധി പേര്‍ ആശംസകളുമായി രംഗത്തെത്തി.
”ഞങ്ങള്‍ക്ക് ഒരു ആണ്‍കുഞ്ഞു ജനിച്ചു അമ്പിളി സുഖമായി ഇരിക്കുന്നു, എന്റെ വല്യച്ഛന്റെ മാസമാണ് നവംബര്‍..അമ്മേടെ നക്ഷത്രം.. ഈശ്വരനോടും പ്രാര്‍ത്ഥിച്ചവരോടും സഹായിച്ചവരോടും നന്ദി നന്ദി നന്ദി..” ആദിത്യന്‍ കുറിച്ചു.
ജനുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവരുടെയും പുന്‍വിവാഹമായിരുന്നു. അമ്പിളിക്ക് ഏഴുവയസ്സുള്ള മകനുണ്ട്. കുഞ്ഞിന്റെ കാലുകളുടെ ചിത്രവും ആദിത്യന്‍ പങ്കുവെച്ചിട്ടുണ്ട്. സുഖമായി ഇരിക്കുന്ന അമ്പിളിയുടെയും ചിത്രം ഉള്‍പ്പടെ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.