മലയാളത്തില്‍ ന്യൂജനറേഷന് തരംഗങ്ങളില്‍ സൂപ്പര്‍ഹിറ്റായ സിനിമയാണ് പ്രേമം. ചിത്രത്തിലെ ജോര്‍ജും മേരിയും മലരും സെലിനുമൊക്കെ മലയാളികളുടെ മനസ്സില്‍ ഇപ്പോഴും മായാതെ നില്ക്കുന്നു. ചെറിയ വേഷമാണെങ്കില്‍ പോലും പ്രേക്ഷകര്‍ ഒട്ടും മറക്കാത്ത കഥാപാത്രമായിരുന്നു സെലിന്റെ കുട്ടിക്കാല വേഷം. ഈവ പ്രകാശായിരുന്നു സെലിന്റെ ബാല്യകാലം പ്രേമത്തില്‍ അവതരിപ്പിച്ചത്. ഇപ്പോള്‍ കുറച്ച് മുതിര്‍ന്ന ശേഷമുള്ള ഈവയെ ആരാധകര്‍ക്ക് പരിചയപ്പെടുത്തുകയാണ് യുവതാരം ആന്റണി വര്‍ഗീസ്.
തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പെപ്പെ പുതിയ ചിത്രം പങ്കുവെച്ചത്. ചിത്രത്തിന് താഴെ നിരവധി കമന്റുകളാണ് വന്നത്. ‘മമ്മി പറഞ്ഞിട്ടുണ്ട് സ്ട്രേഞ്ചേഴ്സിന്റെ അടുത്ത് പേര് പറയരുതെന്ന് , പക്ഷെ ഞാന്‍ പറയും, എന്റെ പേര് സെലിന്’ എന്ന കുട്ടി സെലിന്റെ ഡയലോഗുകള്‍ ഓര്‍ത്തെടുക്കുന്നവര്‍ മുതല്‍ ‘ഈ കുട്ടിയെ അല്ലേ ജോര്‍ജ്ജ് അവസാനം കെട്ടിയേ?’എന്ന് സംശയം ചോദിക്കുന്നവരുമുണ്ട്.
പ്രേമം ചിത്രത്തിലൂടെ മലയാളികളുടെ മുന്നില്‍ എത്തിയ താരമാണ് മഡോണ സെബാസ്റ്റ്യന്‍. പ്രേമത്തില്‍ സെലിന് ജോര്‍ജ്ജ് എന്ന കഥാപാത്രമാണ് താരം കൈകാര്യം ചെയ്തത്. ഇതില്‍ സെലിന്റെ കുട്ടിക്കാലം അവതരിപ്പിച്ച്കൊണ്ടാണ് ഈവ പ്രകാശ പ്രേക്ഷ മുന്നില്‍ എത്തിയത്.
Discussion about this post