നഷ്ടപ്രണയത്തിന്റെ കഥ പറഞ്ഞ് പ്രേക്ഷകരെ ഗൃഹാതുരതയിലേക്ക് കൂട്ടികൊണ്ടുപോയ സിനിമയായിരുന്നു വിജയ് സേതുപതിയും തൃഷയും തകര്‍ത്തഭിനയിച്ച 96. മാസും മസാലയും ഇല്ലാതെ തന്നെ യഥാര്‍ത്ഥ പ്രണയത്തെ തനത് രീതിയില്‍ ഒപ്പിയെടുത്താല്‍ വെള്ളിത്തിരയില്‍ വിജയം നേടാം എന്നതിന്റെ തെളിവായിരുന്നു ഈ തമിഴ് ചിത്രം. എന്നാല്‍ ചിത്രത്തില്‍ ജാനുവായി സംവിധായകന് പ്രേം കുമാര്‍ ആദ്യം മനസില്‍ കണ്ടിരുന്നത് മഞ്ജു ആയിരുന്നെന്ന് പലര്‍ക്കും അറിയില്ല. ഇപ്പോള്‍ മഞ്ജു തന്നെയാണ് അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
ദുബായിലെ ഒരു അവാര്‍ഡ് ചടങ്ങിനിടെയാണ് സംവിധായകനിലൂടെ മഞ്ജു ഈ കാര്യം അറിയുന്നത്. എന്നാല്‍ അറിഞ്ഞിരുന്നെങ്കില്‍ ഓടി വരുമായിന്നെന്ന് താരം പറഞ്ഞു.
‘ദുബായില്‍ പരിപാടിക്കായി എത്തിയതായിരുന്നു ഞാന്‍. വിജയ് സേതുപതിയും ചടങ്ങില്‍ അതിഥിയായി എത്തിയിരുന്നു. പരിപാടി കഴിഞ്ഞ് അവാര്‍ഡുമായി പോകുമ്പോള്‍ വിജയ് പുറകെ ഓടി വന്നു. 96ന്റെ സംവിധായകന് പ്രേം നിങ്ങളെ കാണണം എന്ന് പറഞ്ഞുവെന്ന് വിജയ് അറിയിച്ചു.
ഞാന്‍ വരാനും പറഞ്ഞു. പ്രേം എന്നെ കണ്ട ഉടന്‍ പറഞ്ഞു, ‘ഞാന്‍ നിങ്ങളുടെ വലിയ ആരാധകനാണ്. 96 സിനിമയ്ക്കു വേണ്ടി നിങ്ങളെ നായികയാക്കാന്‍ ഒരുപാട് ശ്രമിച്ചിരുന്നു’. അദ്ദേഹത്തിന്റെ വാക്കുകള്‍ എനിക്ക് വലിയ ഷോക്ക് ആയിപ്പോയി. എന്താണ് നിങ്ങള്‍ പറയുന്നത്, ഞാനിത് അറിഞ്ഞിട്ടേ ഇല്ല. ഒരു തവണ ഒന്ന് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഓടിവരില്ലായിരുന്നോ എന്ന് മറുപടിയായി ഞാന്‍ പറഞ്ഞു.’
‘അവര്‍ എനിക്കു വേണ്ടി ആരൊയൊക്കെയോ സമീപിച്ചിരുന്നു. പക്ഷേ വിജയ്യുടെ ഡേറ്റുമായി ചെറിയ കണ്ഫ്യൂഷന് വന്നപ്പോള്‍ അത് നടന്നില്ല. ഷൂട്ടിങ് ഷെഡ്യൂളുകള്‍ തമ്മിലും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇതിലേയ്ക്ക് എന്നെക്കൂടി വലിച്ചിഴയ്ക്കാന്‍ അദ്ദേഹത്തിന് വയ്യായിരുന്നു. എന്നാലും ഒരു വാക്ക് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ എത്തിയേനെ.’മഞ്ജു പറഞ്ഞു.
‘എന്നാല്‍ എല്ലാ സിനിമയ്ക്കും ഒരു നിയോഗം ഉണ്ട്. ജാനു എന്ന കഥാപാത്രം തൃഷയേക്കാള്‍ നന്നായി മറ്റാരും ചെയ്യില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. അവരുടെ വേഷം ഭംഗിയാക്കി. വളരെ മനോഹരമായി തന്നെ ആ ചിത്രം വന്നു. 96ല്‍ ഞാന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. നഷ്ടപ്പെട്ട അവസരത്തെ നോക്കി വിഷമിക്കുന്നതില്‍ അര്‍ഥമില്ല.’
‘പ്രേമിനോട് ഞാന്‍ പറഞ്ഞു, ‘അടുത്ത പടത്തില്‍ എന്തു കണ്ഫ്യൂഷന് ഉണ്ടെങ്കിലും പറഞ്ഞോളൂ, ഞാന്‍ വരാം.’ വന്നു കഴിഞ്ഞ വേണ്ടെങ്കില്‍ വേണ്ട എന്നു പറഞ്ഞുകൊള്ളൂ.’മഞ്ജു പറയുന്നു.
2018ലെ ബ്ലോക്ബസ്റ്റര്‍ ചിത്രമാണ് 96. ചിത്രം ഇരു കൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. യഥാര്‍ത്ഥ പ്രണയത്തെ മങ്ങലേല്‍പ്പിക്കാതെ പ്രേക്ഷക മുന്നില്‍ എത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് ചിത്രത്തിന്റെ വിജയം.
Discussion about this post