മമ്മൂട്ടി നായകനായി എത്തിയ ‘പേരന്‍പി’ലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ട്രാന്‍സ്ജെന്‍ഡര്‍ അഞ്ജലി അമീറിന്റെ ജീവിതം സിനിമയാകുന്നു. ഡൈനി ജോര്‍ജ് ആണ് ചിത്രത്തിന്റെ സംവിധായകന്. മലയാളത്തിന് പുറമെ തമിഴിലും ചിത്രം ഒരുക്കുന്നുണ്ട്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അഞ്ജലി അമീര്‍ തന്നെയാണ്.
ഒരു ട്രാന്‍സ്ജെന്‍ഡറുടെ ജീവിതത്തില്‍ അവര്‍ മാനസികമായും ശാരീരികമായും അനുഭവിക്കേണ്ടി വന്ന കാര്യങ്ങളൊക്കെ ആഴത്തില്‍ ചര്‍ച്ച ചെയ്യുന്ന ഒരു ചിത്രമായിരിക്കും ഇതെന്നാണ് അഞ്ജലി ഇതിനെ കുറിച്ച് പറഞ്ഞത്.
മാധ്യമപ്രവര്‍ത്തകനായ വികെ അജിത് കുമാറാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ദേശീയ അന്തര്‍ദേശീയ പുരസ്കാരം ലഭിച്ച ശ്വേത മേനോന് നായികയായി എത്തിയ ‘നവല്‍ എന്ന ജുവല്‍’ എന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരുന്നതും അജിത് കുമാറായിരുന്നു. അടുത്തവര്‍ഷം മെയ് പകുതിയോടെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. പൊള്ളാച്ചി, കോഴിക്കോട്, ബംഗളൂരു എന്നിവിടങ്ങളിലായിട്ടാണ് ചിത്രം ചിത്രീകരിക്കുക. ഗോള്‍ഡന്‍ ട്രബറ്റ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ അനില്‍ നമ്പ്യാരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Discussion about this post