ആലാപനത്തിനിടയില്‍ ഗായികയുടെ കണ്ണ് നിറഞ്ഞപ്പോള്‍ അവരെ ചേര്‍ത്ത് പിടിച്ച് കണ്ണീരൊപ്പിയ എസ്പി ബാലസുബ്രമണ്യത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. എസ്പി ബാലസുബ്രമണ്യത്തിന്റെ എക്കാലത്തെയും ഹിറ്റ് പാട്ടായ ‘കര്‍ണ’യിലെ ‘മലരെ മൗനമാ’ എന്ന ഗാനം ആലപിക്കുന്നതിന് ഇടയിലാണ് ഗായികയായ മനീഷ വികാരഭരിതയായി കരഞ്ഞത്.
ഇതുകണ്ട എസ്പി ബാലസുബ്രമണ്യം അവരെ ഉടന്‍ തന്നെ ചേര്‍ത്തു പിടിച്ചു ആശ്വസിപ്പിക്കുകയും ചെയ്തു. ഈ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
സര്‍വ്വചരാചരങ്ങള്‍ക്കും നന്ദിയുണ്ടെന്നും ഇതില്‍പരം എന്ത് സന്തോഷമാണ് തനിക്ക് വേണ്ടതെന്നും കുറിച്ചുകൊണ്ടാണ് മനീഷ ഈ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ദൈവത്തോടൊപ്പമായിരുന്നു ആ നിമിഷങ്ങളില്‍. 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തോടൊപ്പം ഞാന്‍ പാട്ടുപാടിയിട്ടുണ്ട്. എന്നാല്‍ ഇന്നലെ കരഞ്ഞുപോയി എന്നാണ് മനീഷ ഇതിനെ കുറിച്ച് പറഞ്ഞത്.മനീഷയെ പ്രേക്ഷകര്‍ക്ക് ഗായിക എന്നതിലുപരി ‘തട്ടീം മുട്ടീം’ പരിപാടിയിലെ ‘വാസവദത്ത’ എന്ന കഥാപാത്രത്തിലൂടെ സുപരിചിതയാണ്.
Discussion about this post