അജു വര്‍ഗീസ് ആദ്യമായി നായക വേഷത്തിലെത്തുന്ന ‘കമല’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഈ മാസം 29 നാണ് ചിത്രം തീയ്യേറ്ററുകളില്‍ എത്തുക. ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് ലഭിച്ച വിവരവും റിലീസ് തീയതിയും അജു ഫേസ്ബുക്കിലൂടെ ആണ് അറിയിച്ചത്.
രഞ്ജിത്ത് ശങ്കറാണ് ചിത്രത്തിന്റെ സംവിധായകന്. നിഗൂഢതകള്‍ ഒളിപ്പിച്ചുവെച്ച ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതായിരുന്നു ട്രെയിലര്‍.
അജു വര്‍ഗീസ്, അനൂപ് മേനോന്, പുതുമുഖം റുഹാനി ശര്‍മ്മ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. മൊട്ട രാജേന്ദ്രന്, ബിജു സോപാനം, സുനില്‍ സുഗത, അഞ്ജന അപ്പുക്കുട്ടന്, ശ്രുതി ജോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഡ്രീം എന്‍ ബിയോണ്ട്സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
Discussion about this post