റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയ ‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന ചിത്രത്തിലൂടെ ആണ് നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയപ്പെട്ട നടി മഞ്ജു വാര്യര്‍ വെള്ളിത്തിരയില്‍ തിരിച്ചെത്തിയത്. ചിത്രത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച നിരുപമ രാജീവ് എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ ആ ടീം വീണ്ടും ഒന്നിക്കുകയാണ്. ‘പ്രതി പൂവന്‍ കോഴി’ എന്നാണ് ചിത്രത്തിന്റെ പേര്.
ചിത്രത്തെ കുറിച്ച് മഞ്ജു വാര്യര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചതിങ്ങനെ, ‘പ്രിയപ്പെട്ടവരേ, റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ‘ഹൗ ഓള്‍ഡ് ആര്‍ യു’വിലെ നിരുപമയെ സ്വീകരിച്ച നിങ്ങള്‍ ഓരോരുത്തരുടേയും കരുതല്‍ നിറഞ്ഞ സ്‌നേഹമാണ് ഇന്നും എന്റെ ഊര്‍ജ്ജം.ഇനി ഞാന്‍,റോഷന്‍ ആന്‍ഡ്രൂസിന്റെ പുതിയ ചിത്രമായ ‘പ്രതി പൂവന്‍കോഴി’യിലെ മാധുരി ആവുകയാണ്. നവംബര്‍ 20ന് ‘പ്രതി പൂവന്‍കോഴി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യും.ആദ്യ ഗാനം 21 നും.’പ്രതി പൂവന്‍കോഴി’നിങ്ങള്‍ക്കരികിലേക്ക് ഡിസംബര്‍ 20 ന് എത്തും, ക്രിസ്മസിന് ഓരോ വീട്ടിലേയും പ്രകാശിക്കുന്ന നക്ഷത്രമായി’ എന്നാണ്.
ഉണ്ണി ആറിന്റെ ഏറെ ചര്‍ച്ചയായ നോവല്‍ ‘പ്രതി പൂവന്‍ കോഴി’യുടെ ചലച്ചിത്രാവിഷ്‌കാരമാണ് ഈ ചിത്രം. ചിത്രത്തില്‍ മാധുരി എന്ന സെയില്‍സ് ഗേളിന്റെ വേഷത്തിലാണ് മഞ്ജു ചിത്രത്തിലെത്തുന്നത്. ഇവരുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്.
Discussion about this post