മലയാള സിനിമയിലെ മെഗാതാരം മമ്മൂട്ടി 60 പിന്നിട്ടിട്ടും ഈ പ്രായത്തിലും സൗന്ദര്യവും കുസൃതിയും ഇന്നും കൈവിടാതെ കാത്തുസൂക്ഷിക്കുന്നുണ്ട്. അതാണ് അദ്ദേഹത്തെ ഇന്നും പ്രേക്ഷകരുടെ പ്രിയതാരമായി നിലനിര്‍ത്തുന്നതും. യുവത്വത്തിന്റെ ചുറുചുറുക്കില്‍ നില്ക്കുന്ന മമ്മൂട്ടിയുടെ ചില കുൃതികളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയം. മഴവില്‍ മനോരമ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ചില ചോദ്യങ്ങളും മമ്മൂട്ടിയുടെ ചില രസകരമായ മറുപടികളും ഉണ്ടായത്.
ചോദ്യങ്ങള്‍ക്ക് നെവര്‍ എന്നോ ഐ ഹാവ് എന്നോ മാത്രമേ ഉത്തരം പറയാവൂ എന്നായിരുന്നു പരിപാടിയുടെ നിബന്ധന. ഇഷ്ടപ്പെടാത്ത സിനിമയെ പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ നെവര്‍ എന്നായിരുന്നു ഉത്തരം. ഏതെങ്കിലും സിനിമയില്‍ അഭിനയിച്ചതില്‍ ഖേദം തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്നായിരുന്നു ഉത്തരം, പേര് ചോദിക്കരുതെന്നും പറഞ്ഞു.
സെലിബ്രിറ്റി സ്റ്റാറ്റസിന്റെ അഡ്വാന്റേജ് എടുക്കാറുണ്ടോ എന്നു ചോദിച്ചപ്പോള്‍ വിശദമായിപ്പറയേണ്ട ഉത്തരമാണെന്നും അതുകൊണ്ട് ഈ ചോദ്യം വിടുന്നുവെന്നും പറയുന്നു. ഏതെങ്കിലും സിനിമ കണ്ടു ഉറങ്ങിപ്പോയിട്ടുണ്ടോ എന്നു ചോദിച്ചപ്പോള്‍ സിനിമ ഉറങ്ങാതിരിക്കാനാണ് കാണുന്നതെന്നും ഒരിക്കലുമില്ലെന്നുമായിരുന്നു ഉത്തരം. ആര്‍ക്കെങ്കിലും തെറ്റായ ഫോണ്‍ നമ്പര്‍ നല്‍കിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ എന്റെ ഫോണ്‍ നമ്പര്‍ എല്ലാവര്ക്കും അറിയാമെന്നും അത് മാറിയിട്ടില്ലെന്നും മമ്മൂക്ക പറഞ്ഞു. ഫോണ്‍നമ്പര്‍ നോക്കി ആരുടേയും കോള്‍ എടുക്കാറില്ലെന്നും തമാശരൂപേണ മമ്മൂട്ടി പറഞ്ഞു. അഭിമുഖങ്ങളില്‍ നുണ പറയാറുണ്ടോ എന്ന് ചോദിച്ചാല്‍ കള്ളചോദ്യങ്ങള്‍ക്ക് കള്ള ഉത്തരം പറയുമെന്നും മമ്മൂട്ടി പറഞ്ഞു.
കൂടെ അഭിനയിച്ച നടിമാരോട് പ്രണയം തോന്നിയിട്ടുണ്ടോ എന്ന് ചോദ്യത്തിന് ഒരുപാട് പ്രായമായാണ് സിനിമയിലേക്ക് വന്നതെന്നും അതുകൊണ്ട് തന്നോടാര്‍ക്കും പ്രേമം തോന്നിയിട്ടില്ലെന്നും തനിക്കും ആരോടും തോന്നിയിട്ടില്ലെന്നും മമ്മൂട്ടി പറയുന്നു.
മറ്റുള്ളവരുടെ ടൂത്ത് ബ്രഷ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ തങ്ങളുടെ വീട്ടില്‍ എല്ലാര്ക്കും സ്വന്തമായി ബ്രഷ് ഉണ്ടെന്നും എല്ലാവര്ക്കും തങ്ങളുടെ ബ്രഷ് കണ്ടാല്‍ തിരിച്ചറിയാമെന്നും ഇന്നുവരെ മാറിയിട്ടില്ലെന്നും പറഞ്ഞു. ചെറുപ്പകാലത്ത് ഉമിക്കരിയായിരുന്നു ശീലമെന്നും മമ്മൂട്ടി പറഞ്ഞു.
Discussion about this post