ഒടിയന് ശേഷം ബ്രഹ്മാണ്ഡ ചിത്രവുമായി സംവിധായകന്‍ വിഎ ശ്രീകുമാര്‍. ഏഷ്യയിലെ ഏറ്റവും പണച്ചെലവുള്ള സിനിമയായിരിക്കും എന്നാണ് വിഎ ശ്രീകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. തന്റെ ഈ പുതിയ ചിത്രത്തിലേക്ക് മിടുക്കരായ സാങ്കേതിക പ്രവര്‍ത്തകരെ ആവശ്യമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
അണിയറയില്‍ ഒരുങ്ങുന്നത് ഒരു ചരിത്ര സിനിമയാണെന്ന സൂചനയും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലുണ്ട്. ഗ്രാഫിക് ഡിസൈനര്‍മാര്‍, ഇല്യുസ്‌ട്രേറ്റര്‍മാര്‍, പുരാണങ്ങളെക്കുറിച്ച് ആഴത്തിലുള്ള അറിവുള്ളവര്‍, പുരാവസ്തുശാസ്ത്രജ്ഞര്‍, ഇന്ത്യന്‍ ചരിത്രകാരന്‍മാന്‍, വിഎഫ്എക്‌സ് ആര്‍ട്ടിസ്റ്റുകള്‍, ആര്‍ക്കിടെക്ടുകള്‍ എന്നിവരെയാണ് തന്റെ പുതിയ ചിത്രത്തിനായി ആവശ്യമുള്ളത് എന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. താല്‍പര്യമുള്ളവര്‍ ചെയ്ത വര്‍ക്കും വിശദമായ ബയോഡാറ്റയും [email protected] എന്ന മെയില്‍ ഐഡിയിലേക്ക് അയയ്ക്കണം.
Discussion about this post