നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് ഒരുക്കിയ ചിത്രമാണ് ‘മൂത്തോന്‍’. ചിത്രത്തില്‍ ഗംഭീര പ്രകടനമാണ് നിവിന്‍ കാഴ്ചവെച്ചത്. തീയ്യേറ്ററുകളില്‍ മികച്ച പ്രതികരണവുമായി ചിത്രം മുന്നേറിക്കൊണ്ടിരിക്കുകയാണ്. നിരവധി പേരാണ് ചിത്രത്തിലെ നിവിന്റെ അഭിനയത്തെ പ്രശംസിച്ച് രംഗത്ത് എത്തിയത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി പാര്‍വതി തിരുവോത്ത്. ട്വിറ്ററിലൂടെ ആണ് താരം ചിത്രത്തെ പ്രശംസിച്ചത്.
‘മൂത്തോന്‍ ഞാന്‍ രണ്ട് വട്ടം കണ്ടു. കഴിഞ്ഞ ദിവസം മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പമാണ് ചിത്രം രണ്ടാമത് കണ്ടത്. ചിത്രത്തെക്കുറിച്ച് എന്താണ് അച്ഛനും അമ്മയും പറയുകയെന്ന് സംശയമുണ്ടായിരുന്നു. പക്ഷേ അവര്‍ കൂടുതല്‍ സമയവും നിശബ്ദരായിരുന്നു. ഞാന്‍ അവരോട് കൂടുതല്‍ ഒന്നും ചോദിച്ചില്ല. രാവിലെ അമ്മ പറയുന്നത് കേട്ടാണ് ഇന്ന് രാവിലെ എഴുന്നേറ്റത്. ‘എന്തൊക്കെ പറഞ്ഞാലും രാവിലെ എണീറ്റപ്പോ മനസ്സ് നിറയെ അക്ബറും അമീറും’ എന്നായിരുന്നു അമ്മ പറഞ്ഞത്’ എന്നാണ് പാര്‍വതി ട്വീറ്ററില്‍ കുറിച്ചത്.
സ്വവര്‍ഗ പ്രണയം വിഷയമാക്കിയാണ് ഗീതു മോഹന്‍ദാസ് ‘മൂത്തോന്‍’ ഒരുക്കിയത്. നിവിനെ കൂടാതെ റോഷന്‍ മാത്യു, ശശാങ്ക് അറോറ, ശോഭിത് ധൂലിപാല, ദിലീഷ് പോത്തന്‍, ഹരീഷ് ഖന്ന, സുജിത്ത് ശങ്കര്‍, മെലിസ രാജു തോമസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ലക്ഷദ്വീപും മുംബൈയുമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. മിനി സ്റ്റുഡിയോ, ജാര്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകള്‍ക്കൊപ്പം ബോളിവുഡ് സംവിധായകന്‍ അനുരാഗ് കാശ്യപും
ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
“എന്തൊക്കെ പറഞ്ഞാലും, രാവിലെ എണീറ്റപ്പോമനസ്സ് നിറയെ അഖബറും അമീറും” (Whatever said and done, when I woke up this morning my heart is full of Akhbar and Aamir) @geetumohandas @NivinOfficial #roshanmathew ❤️
— Parvathy Thiruvothu (@parvatweets) November 17, 2019
Discussion about this post