കഥാപാത്രത്തിനായി എന്ത് കഷ്ടപ്പാടും സഹിക്കുന്ന ബോളിവുഡ് താരങ്ങളില്‍ ഒരാളാണ് ആമീര്‍ ഖാന്‍. തന്റെ ചിത്രങ്ങളിലൊക്കെ വളരെ വ്യത്യസ്തമായ ഗെറ്റപ്പിലാണ് താരം പലപ്പോഴും പ്രത്യക്ഷപ്പെടാറുള്ളത്. അത്തരത്തിലുള്ള താരത്തിന്റെ പുതിയ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇത്തവണ സര്‍ദാര്‍ജിയുടെ ഗെറ്റപ്പിലാണ് താരം എത്തിയിരിക്കുന്നത്.
ആമിര്‍ ഖാന്‍ നായകനാകുന്ന പുതിയ ചിത്രമായ ‘ലാല്‍ സിങ് ഛദ്ദ’ എന്ന ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
കരീന കപൂറാണ് ചിത്രത്തിലെ നായിക. ത്രീ ഇഡിയറ്റ്‌സിന് ശേഷം ഇരുവരും ഒന്നിച്ച് എത്തുന്ന ചിത്രം കൂടിയാണിത്.
ടോം ഹാങ്ക്‌സിന്റെ വിഖ്യാത ചിത്രം ഫോറസ്റ്റ് ഗംപിന്റെ (1994) ഹിന്ദി റീമേക്ക് ആണ് ‘ലാല്‍ സിങ് ഛദ്ദ’. സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ സംവിധാനം ചെയ്ത അദ്വൈത് ചന്ദന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. വയാകോമും ആമിര്‍ ഖാനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അടുത്തവര്‍ഷം ക്രിസ്മസ് റിലീസ് ആയി ചിത്രം തീയ്യേറ്ററുകളില്‍ എത്തും എന്നാണ് റിപ്പോര്‍ട്ട്.
Discussion about this post