മലയാളത്തിലെ ഹിറ്റ് കൂട്ടുക്കെട്ടാണ് മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുക്കെട്ട്. ഇരുവരും ഒന്നിച്ചപ്പോഴോക്കെ മലയാളികള്‍ക്ക് ഹിറ്റ് ചിത്രങ്ങളാണ് ലഭിച്ചത്. കിലുക്കം, മിന്നാരം, കലാപാനി, വന്ദനം ഇവയൊക്കെ ആ കൂട്ടുക്കെട്ടില്‍ പിറന്ന ഹിറ്റ് ചിത്രങ്ങളാണ്. പ്രിയനുമൊത്തുള്ള ഒരു പഴയകാല ചിത്രമാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
‘ഈ ചിത്രം സുഖമുള്ള ഒരോര്‍മ്മയാണ്. സിനിമാ സ്വപ്നങ്ങള്‍ കണ്ടത്. പല കഥാപാത്രങ്ങളും ജനിച്ചത്. ഈ സൗഹൃദത്തില്‍ നിന്നാണ്. ആദ്യ ചിത്രം മുതല്‍ മരയ്ക്കാര്‍ വരെ.ആദ്യ കയ്യടി മുതല്‍ വലിയ ആഘോഷങ്ങള്‍ വരെ.ഓരോ വിജയത്തിലും പരാജയത്തിലും തോളോടു തോള് ചേര്‍ന്നു നിന്ന സൗഹൃദം’ എന്ന കുറിപ്പോടെയാണ് മോഹന്‍ലാല്‍ ചിത്രം പങ്കുവെച്ചത്.
മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’. മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശന് എന്നിവരാണ് ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം സുനില്‍ ഷെട്ടി, സംവിധായകന് ഫാസില്‍, സിദ്ദിഖ്, മുകേഷ്, നെടുമുടി വേണു, പ്രഭു, അശോക് സെല്വന്, അര്ജുന് സര്‍ജ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. 100 കോടി രൂപ ചെലവില്‍ ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2020 മാര്‍ച്ച് 19 നാണ് ചിത്രം തീയ്യേറ്ററുകളിലെത്തുക.
Discussion about this post