ഏറ്റവും ദൈര്‍ഘ്യമേറിയ മൂവി സ്ക്രീനിങ്ങിനുള്ള ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് പുരസ്കാരം കായംകുളം കൊച്ചുണ്ണിക്ക് . ചിത്രത്തിന്റെ നിര്‍മാതാക്കളായ ശ്രീ ഗോകുലം മൂവീസ് കാര്‍ണിവല്‍ സിനിമാസിനോട് ചേര്‍ന്ന് ഒക്ടോബര്‍ 11 രാവിലെ ആറു മണി മുതല്‍ ഒക്ടോബര്‍ 12 രാവിലെ ആറു മണി വരെ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള 19 ലൊക്കേഷനുകളില്‍ 52 സ്ക്രീനുകളിലായി നടത്തിയ 24 മണിക്കൂര്‍ മാരത്തോണ്‍ പ്രദര്‍ശനമാണ് ഈ പുരസ്കാരത്തിന് കൊച്ചുണ്ണിയെ അര്‍ഹനാക്കിയത്.
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ബോക്സ് ഓഫീസ് കളക്ഷന്‍ ഇനത്തില്‍ മാത്രം കായംകുളം കൊച്ചുണ്ണി നേടിയിരിക്കുന്നത് 80 കോടി രൂപയാണ്. 45 കോടി മുടക്കിയാണ് ചിത്രം പുറത്തിറക്കിയത്. ബാഹുബലിയുടെ റെക്കോര്‍ഡ് മറികടന്നാണ് ആദ്യ ദിനം കൊച്ചുണ്ണി തിയേറ്ററുകളിലെത്തിയത്. ബാഹുബലി 2, 1370 ഷോകളുമായി ആദ്യ ദിനം കേരളത്തില്‍ എത്തിയപ്പോള്‍, 1600ല്‍ പരം ഷോ കൊച്ചുണ്ണി നേടിയിരുന്നു. വെളുപ്പിന് ആറു മണിക്കാണ് ചിത്രം ആദ്യം തിയേറ്ററിലെത്തിയത്.ഒക്ടോബര്‍ 11നായിരുന്നു കൊച്ചുണ്ണി റിലീസായത്.
ചിത്രത്തില്‍ നായകനായി എത്തിയ നിവിന്‍ പോളിയേക്കാള്‍ ശ്രദ്ധ പിടിച്ചുപറ്റിയത് അതിഥി വേഷത്തിലെത്തിയ മോഹന്‍ലാലായിരുന്നു.
Discussion about this post