നിലമ്പൂര്‍: ഫുട്ബോളും ജേഴ്സിയും വാങ്ങാന്‍ മീറ്റിംഗ് നടത്തി വൈറലായ കുട്ടിപ്പട്ടാളം ഇനി സിനിമയിലേക്കും. കുട്ടികള്‍ ഇനി സിനിമയില്‍ അഭിനയിക്കാന്‍ പോവുന്ന കാര്യം നടി അഞ്ജലി നായരാണ് അറിയിച്ചത്.
മൈതാനം എന്ന അഞ്ജലി നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിലേക്കാണ് കുട്ടികളെ തെരഞ്ഞെടുത്തത്. ഒരു എഫ്എം റേഡിയോ പരിപാടിക്കിടെയാണ് അഞ്ജലി ഇക്കാര്യം വെളിപ്പെടുത്തിയത്. കുട്ടി ഫുട്ബോള്‍ കളിക്കാരായിത്തന്നെയാവും ഇവര്‍ അഭിനയിക്കുക.
അല്‍ത്താഫ് അന്‍സാര്‍ എന്ന പന്ത്രണ്ടു വയസ്സുകാരന് സ്വന്തം വാപ്പച്ചിയോട് കഥ പോലെ പറഞ്ഞ സംഭവമാണ് മൈതാനം എന്ന പേരില്‍ സിനിമയാകുന്നത്. അല്‍ത്താഫിന്റെ പിതാവ് അന്‍സാറാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍മിക്കുന്നത്. ആവ്നി പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.
കുട്ടിക്കൂട്ടത്തിന്റെ യോഗം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ സിനിമാ താരം ഉണ്ണി മുകുന്ദനടക്കം പലരും ഇവര്‍ക്ക് ജേഴ്സിയും പന്തും സമ്മാനം നല്കി. കേരള ബ്ലാസ്റ്റേഴ്സ് കലൂര്‍ സ്റ്റേഡിയത്തിലേക്ക് ഇവരെ പ്രത്യേകം ക്ഷണിക്കുകയും ചെയ്തിരുന്നു.
Discussion about this post