മലപ്പുറം: കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോ ആണ് ഫുട്ബോള്‍ വാങ്ങാന്‍ യോഗം ചേര്‍ന്ന കുട്ടി സംഘത്തെ. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പെടുന്ന പതിമൂന്നു പേര് ചേര്‍ന്ന് ഫുട്ബോളും ജേഴ്സിയും വാങ്ങുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനായിരുന്നു മീറ്റിങ്ങ്.
വീഡിയോ വൈറലായതോടെ ഒരുപാട് പേരാണ് കുട്ടികള്‍ക്ക് സഹായവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോളിതാ കുട്ടികള്‍ സിനിമയിലെത്തുന്നു എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ക്ലബ് എഫ്എമ്മിലൂടെ ആര്‍ജെ ശിഖയുമായി സംസാരിക്കവെ അഞ്ജലി നായരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അഞ്ജലി നിര്‍മ്മിക്കുന്ന മൈതാനം എന്ന പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിലേക്കാണ് കുട്ടികളെ തെരഞ്ഞെടുത്തിരിക്കുന്നത്. ഒരു പത്തു വയസ്സുകാരന്റെ കഥ പറയുന്ന ചിത്രത്തില്‍ ഫുടബോള്‍ കളിക്കാരായിട്ടായിരിക്കും ഈ കുട്ടികള്‍ അഭിനയിക്കുക.
അല്‍ത്താഫ് അന്‍സാര്‍ എന്ന പന്ത്രണ്ടു വയസ്സുകാരന് സ്വന്തം വാപ്പച്ചിയോട് കഥ പോലെ പറഞ്ഞ സംഭവമാണ് മൈതാനം എന്ന പേരില്‍ സിനിമയാകുന്നത്. അല്‍ത്താഫിന്റെ പിതാവ് അന്‍സാറാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍മിക്കുന്നത്.
Discussion about this post