ഒരുപാട് നല്ല ഗാനങ്ങള്‍ സമ്മാനിക്കുന്ന ഗായികയാണ് സിതാര കൃഷ്ണകുമാര്‍. ഇപ്പോള്‍ സിതാരയെയും കടത്തിവെട്ടുന്ന ഗായികയാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. അത് മറ്റാരുമല്ല സിതാരയുടെ മകള്‍ സാവന്‍ ഋതു എന്ന സായു തന്നെയാണ്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലെ ഈ ജാതിക്കാ തോട്ടം എന്ന പാട്ട് പാടിയാണ് സായു എല്ലാവരെയും ഞെട്ടിച്ചത്.
അമ്മ പുലിയാണെങ്കില്‍ മകള്‍ പുപ്പുലിയാണെന്നാണ് പാട്ട് കണ്ടവര്‍ അഭിപ്രായപ്പെട്ടത്. സംഗീത സംവിധായകന് ജസ്റ്റിന് വര്‍ഗീസ് ആണ് കൊച്ചുഗായികയുടെ വീഡിയോ പങ്കുവെച്ചത്. ആസ്വദിച്ച് പാട്ടില്‍ നന്നായി മുഴുകി ഇടയ്ക്ക് രണ്ട് സ്റ്റെപ്പൊക്കെ ഇട്ടാണ് സായു ജാതിക്കാ തോട്ടം പാടുന്നത്. വല്യ സ്റ്റാറിന്റെ കുഞ്ഞി സ്റ്റാര്‍ എന്നു പറഞ്ഞാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്.
കുട്ടിതാരം ഇത് ആദ്യമായി അല്ല സോഷ്യല്‍മീഡിയയില്‍ പാട്ടുപാടി മുഖം കാണിക്കുന്നത്. അടുത്തിടെ സിതാരയോടൊപ്പം യാത്രയില്‍ ‘പുലരിപ്പൂ പോലെ ചിരിച്ചും’ എന്ന പാട്ട് ഇരുവരും ചേര്‍ന്ന് പാടിയതും പ്രേക്ഷക പ്രീതി നേടിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ പാട്ട് പാടി വീണ്ടും അമ്പരപ്പിച്ചിരിക്കുന്നത്. സംഭവം ഏതായാലും സോഷ്യല്‍മീഡിയയില്‍ വൈറലാണ്. കുട്ടിതാരത്തിന് ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.
Discussion about this post