ആഢംബരത്തിന്റെ കാര്യത്തില്‍ ഒരു കുറവും വരുത്താത്തവരാണ് ബോളിവുഡ് താരങ്ങള്‍. അത്തരത്തില്‍ ബോളിവുഡ് താരം വിക്കി കൗശലിന്റെ ആഢംബര വാച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. അടുത്തിടെ ഒരു മുന്‍നിര പുരുഷ ഫാഷന്‍ മാസികയ്ക്കു വേണ്ടി വിക്കി കൗശല്‍ ഫോട്ടോഷൂട്ട് നടത്തിയിരുന്നു. ഇതില്‍ അണിഞ്ഞ വാച്ചാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ഒക്ടോ ഫിനിസിമോ സ്കെല്‍ട്ടണ്‍ വാച്ചാണ് വിക്കി കൗശല്‍ അണിഞ്ഞത്. ഇറ്റാലിയന്‍ ബ്രാന്‍ഡായ ഈ ആഡംബര വാച്ചിന് ഏകദേശം ഇരുപത്തിരണ്ട് ലക്ഷത്തി എണ്‍പതിനായിരം രൂപയാണ് വില എന്നാണ് റിപ്പോര്‍ട്ട്. ഈ വിലയ്ക്ക് ഒരു എക്സ്യുവി വാങ്ങാം എന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് വിക്കിയുടെ ഈ വാച്ച്.
മേഘ്ന ഗുല്സര് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഇന്ത്യയിലെ ആദ്യത്തെ ഫീല്‍ഡ് മാര്‍ഷല്‍ ആയിരുന്ന സാം മനേക് ഷായെ ആയി എത്തുന്നത് വിക്കി കൗശല്‍ ആണ്. ചിത്രത്തിലെ താരത്തിന്റെ ഗെറ്റപ്പ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ‘റാസി’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം മേഘ്നയും വിക്കിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
Discussion about this post