മലയാള ചലച്ചിത്രരംഗത്ത് മൂന്നു പതിറ്റാണ്ടുകളായി സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുന്ന നടനാണ് മോഹന്‍ലാല്‍. ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടന് എന്നുവേണമെങ്കിലും പറയാം. താരത്തിന്റെ വ്യത്യസ്ത തരത്തിലുള്ള വീഡിയോ ഇടവേളകളിലായി സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്.
അത്തരത്തിലുള്ള ലാലേട്ടന്റെ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. വഴിയില്‍ വച്ച് കണ്ട ലാലിനൊപ്പം സെല്‍ഫി എടുക്കുകയും സംസാരിക്കുകയും ചെയ്യുന്ന വീഡിയോ ആണിത്.
ആരാധിക മോഹന്‍ലാലിനോട് ചോദിച്ച ചോദ്യമാണ് വിഡിയോയിലെ ഹൈലൈറ്റ്. ഫോട്ടോ എടുത്ത ശേഷം ഒരു ഉമ്മ തരട്ടെ എന്നു കൂടി ചോദിച്ചിട്ട് കവിളില്‍ ഒരു ഉമ്മ വയ്ക്കുന്നു. സ്നേഹത്തോടെ അത് സ്വീകരിച്ച് താരവും യാത്രയാകുന്നു. കേരളത്തിലേത് പോലെ തന്നെ വിദേശ മലയാളികളും മോഹന്‍ലാലിന്റെ കടുത്ത ആരാധകരാണ്.
ഇപ്പോള്‍ ന്യൂസിലന്റില്‍ അവധി ആഘോഷിക്കുന്ന തിരക്കിലാണ് മോഹന്‍ലാല്‍. ഭാര്യ സുചിത്രയുമൊത്തുള്ള ചിത്രങ്ങള്‍ ലാല്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ചിത്രങ്ങളെല്ലാം മിനിറ്റുകള്‍ക്കുള്ളിലാണ് വൈറലായത്.
Discussion about this post