ബോളിവുഡ് താരസുന്ദരി പ്രിയങ്ക ചോപ്രയുടെ പുതിയ വീടാണ് ഇപ്പോള്‍ ബോളിവുഡിലെ ചര്‍ച്ചാ വിഷയം. ലോസാഞ്ചലസിലാണ് താരത്തിന്റെ സ്വപ്ന ഭവനം. ഏഴ് ബെഡ്റൂമുകളും പതിനൊന്ന് ബാത്ത്റൂമുകളും ഉള്ള വീട് രണ്ടായിരം സ്ക്വയര്‍ ഫീറ്റിലാണ് സ്ഥിതി ചെയ്യുന്നത്. 20 മില്യണ്‍ ഡോളര്‍ അതായത് ഏകദേശം 144 കോടിരൂപയാണ് ഈ ആഢംബര വീടിന്റെ വില. ദി വാള് സ്ട്രീറ്റാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഏഴ് ബെഡ്റൂമുകള്‍, പതിനൊന്ന് ബാത്ത്റൂം, വിശാലമായ മുറ്റം, തടി കൊണ്ടുളള സീലിങ്ങുകള്‍, ഗ്ലാസില്‍ തീര്‍ത്ത സ്റ്റെയര്‍കേസും, വലിയ ഡൈനിങ് റൂമും എന്നിവയാണ് ഈ വീടിന്റെ സവിശേഷതകള്‍.
കഴിഞ്ഞ ഓഗസ്റ്റിലാണ് നിക് തന്റെ വീട് വിറ്റത്. 6.9 മില്യണ്‍ ഡോളറിന് നിക്ക് വീട് വിറ്റത് പ്രിയങ്കയ്ക്കൊപ്പം കുറച്ച് കൂടി വലിയ വീട്ടിലേക്ക് താമസം മാറ്റാനാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇരുവരുടെയും ഒന്നാം വിവാഹ വാര്‍ഷിക ആഘോഷം ഈ ആഢംബര വീട്ടില്‍ വെച്ചായിരിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 2018 ഡിസംബര്‍ ഒന്നിനാണ് പ്രിയങ്കയും നിക്കും വിവാഹിതരായത്.
Discussion about this post