നടന്‍ കുഞ്ചാക്കോ ബോബന്‍ ശിശുദിന ആശംസകള്‍ നേര്‍ന്ന് പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മകന്റെ ഫോട്ടോയ്‌ക്കൊപ്പം തന്റെയും ഭാര്യയുടെയും കുട്ടിക്കാലത്തെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് താരം ശിശുദിന ആശംസകള്‍ നേര്‍ന്നത്. എന്നും ചെറുപ്പമായും സന്തോഷമായും ഇരിക്കണമെന്നാണ് താരം കുറിച്ചത്.
എന്തായാലും ഈ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മൂന്ന് പേരെയും കാണാന്‍ ഒരുപോലെ ഇരിക്കുന്നുവെന്നാണ് ചിലരുടെ കമന്റുകള്‍.
പതിനാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ആണ്‍കുഞ്ഞ് പിറന്നത്. ഇസഹാക്ക് ബോബന്‍ കുഞ്ചാക്കോ എന്നാണ് കുട്ടിയുടെ പേര്. മകനുമൊത്തുമുള്ള ഓരോ സുന്ദര നിമിഷങ്ങളും ചാക്കോച്ചന്‍ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
Discussion about this post