നടന് ജഗതി ശ്രീകുമാറിന്റെ മകളും നടിയുമായ ശ്രീലക്ഷ്മി വിവാഹിതയാകുന്നു. താരം തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരോട് പങ്കുവെച്ചത്. ‘ഇന്ന് ഈ ദിവസം മുതല്‍ നീ ഒറ്റയ്ക്ക് ആയിരിക്കില്ല നടക്കുന്നത്. എന്റെ ഹൃദയം നിനക്ക് ആശ്രയയവും എന്റെ കൈ നിനക്ക് വീടുമായിരിക്കും’ എന്നാണ് താരം കുറിച്ചത്.
ഭാവിവരന്റെ കൈ ചേര്‍ത്ത് പിടിച്ചുള്ള ഫോട്ടോയും ശ്രീലക്ഷ്മി പങ്കുവെച്ചിട്ടുണ്ട്. വൈകാതെ മിസിസ് ആകുമെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും ഉണ്ടായിരിക്കണമെന്നും ശ്രീലക്ഷ്മി അഭ്യര്‍ത്ഥിച്ചു. താരത്തിന് നിരവധി പേര് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തി.
Discussion about this post