മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരുടെ തമിഴിലെ അരങ്ങേറ്റ ചിത്രമായിരുന്നു വെട്രിമാരന്‍-ധനുഷ് കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ ‘അസുരന്‍’. ചിത്രത്തില്‍ ധനുഷിന്റെ ഭാര്യയുടെ വേഷത്തിലാണ് മഞ്ജു വാര്യര്‍ എത്തിയത്. ഇപ്പോഴിതാ തമിഴില്‍ നൂറു കോടിയലധികം രൂപ കളക്റ്റ് ചെയ്ത ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യാന്‍ പോവുകയാണ്.
തെലുങ്കില്‍ വെങ്കടേഷ് ആണ് നായകനായി എത്തുന്നത്. തമിഴില്‍ മഞ്ജു വാര്യര്‍ അഭിനയിച്ച പച്ചമ്മാള്‍ എന്ന കഥാപാത്രം തെലുങ്കില്‍ അവതരിപ്പിക്കുന്നത് ശ്രിയ ശരണ്‍ ആണ് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. തമിഴില്‍ മഞ്ജു വാര്യര്‍ക്ക് ഏറെ പ്രശംസ നേടിക്കൊടുത്ത ഒരു കഥാപാത്രമാണ് അസുരനിലെ പച്ചമ്മാള്‍ എന്ന കഥാപാത്രം.
തമിഴിലെ പ്രശസ്ത എഴുത്തുകാരന്‍ പൂമണിയുടെ ‘വെക്കൈ’ എന്ന നോവലിന്റെ ചലച്ചിത്ര ആവിഷ്‌കാരമാണ് അസുരന്‍. തെലുങ്കില്‍ അസുരന്‍ സംവിധാനം ചെയ്യുന്നത് ഓംകാര്‍ ആണ്.
Discussion about this post