കൊച്ചി: ഒടിയനിലെ ആദ്യഗാനം കൊണ്ടോരാം…ഹിറ്റ് ചാര്‍ട്ടിലേക്ക്, സുധീപ് കുമാറിന്റെയും ശ്രേയ ഘോഷാലിന്റെയും ശബ്ദത്തില്‍, നേര്‍ത്ത താളത്തില്‍ മനസ്സിലേക്കിറങ്ങുന്ന ഈ ഗാനം ഇതിനോടകം ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. യൂട്യൂബില്‍ അപ്ലോഡ് ചെയ്ത് മണിക്കൂറുകള്‍ക്കകം കണ്ടത് മൂന്നു ലക്ഷത്തിലേറെപ്പേര്‍. ഒടിയന്‍ മാണിക്യനായി മോഹന്‍ലാലിനെയും പ്രഭയായി മഞ്ജു വാര്യരെയും ചിത്രത്തില്‍ കാണാം.
ഗാനത്തിനെ ഇരുകൈയ്യുംനീട്ടി സ്വീകരിച്ച ആരാധകര്‍ക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പ്രിയ താരം മഞ്ജു വാര്യര്‍. ഐഎംഡിബിയുടെ ഏറ്റവും കൂടുതല്‍ പ്രതീക്ഷയുണര്‍ത്തുന്നതും കാത്തിരിക്കുന്നതുമായ ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനം ഒടിയന്‍ സ്വന്തമാക്കിയതിനും ചിത്രത്തിലെ ആദ്യ ഗാനം ഹിറ്റാക്കിയതിനുമാണ് മഞ്ജുവിന്റെ സ്‌നേഹപ്രകടനം.
ഐഎംഡിബിയുടെ ഏറ്റവും കാത്തിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയില്‍ മലയാള സിനിമ നാലാം സ്ഥാനം സ്വന്തമാക്കുന്നത് ഇതാദ്യമായാണ്. ബോളിവുഡ് പ്രമുഖ താരങ്ങളുടെ ചിത്രങ്ങളെയെല്ലാം പിന്നിലാക്കിയാണ് മോഹന്‍ലാല്‍ ചിത്രത്തിന്റെ കുതിപ്പ്.
രജനീകാന്ത് – ശങ്കര്‍ ടീമിന്റെ 2.0 യാണ് ഏറ്റവും കൂടുതല്‍ പേര്‍ കാത്തിരിക്കുന്ന ചിത്രം. കന്നഡയില്‍ പുറത്തിറങ്ങാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം കെ ജി എഫ് രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ഷാരൂഖ് ചിത്രം സീറോയാണ് ഒടിയന് മുന്നിലുള്ള ചിത്രം.
ഒടിയനിലെ ആദ്യ ഗാനത്തിനും വലിയ സ്വീകരണമാണ് ലഭിക്കുന്നത്. ഇന്നലെ പുറത്തിറങ്ങിയ ‘കൊണ്ടോരാം’ എന്ന് തുടങ്ങുന്ന ഗാനം ഇതിനകം 11 ലക്ഷത്തിലധികം പേരാണ് കണ്ടത്. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ഡിസംബര്‍ 14 നാണ് തീയറ്ററുകളിലെത്തുക. ‘കൊണ്ടോരാം’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് പുറത്തിറങ്ങിയത്.
പാലക്കാട് പ്രദേശത്തെ പഴയ കാല നാടന്‍ കഥ പറയുാ ചിത്രത്തില്‍ മോഹന്‍ലാല്‍ ഒടി വിദ്യ വശമുള്ള മാണിക്യന്‍ എന്ന കഥാപാത്രമായി എത്തുന്നു. നായികയായി മഞ്ജു വാര്യറെത്തുമ്പോള്‍ നടന്‍ പ്രകാശ് രാജും പ്രധാന വേഷത്തിലുണ്ട്. ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. തിരക്കഥ ഹരികൃഷ്ണന്‍, ക്യാമറ ഷാജി.