ലാല്‍ജോസ് ബിജു മേനോനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ’41’. നിറഞ്ഞ സദസില്‍ ചിത്രത്തിന്റെ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ വിജയം പൃഥ്വിരാജിനൊപ്പമാണ് ലാല്‍ജോസും ബിജുമേനോനും ആഘോഷിച്ചത്. ബിജു മേനോനും പൃഥ്വിരാജും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന്റെ സെറ്റിലാണ് ’41’ ന്റെ വിജയാഘോഷം നടന്നത്.
അതേസമയം ഷൂട്ടിങ് തിരക്കുകള്‍ കാരണം തനിക്ക് ഈ ചിത്രം ഇതുവരെ കാണാന്‍ സാധിച്ചിട്ടില്ലെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. സമയം കിട്ടുമ്പോള്‍ ആദ്യം തന്നെ ഈ ചിത്രം കാണുമെന്നും താരം കൂട്ടിച്ചേര്‍ത്തു. ലാല്‍ജോസിന്റെ അടുത്ത ചിത്രത്തില്‍ താനാണ് നായകനായി എത്തുന്നതെന്ന കാര്യവും പൃഥ്വിരാജ് വെളിപ്പെടുത്തി.
41ന്റെ തിരക്കഥ ഒരുക്കിയ പ്രഗീഷ് തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നതെന്നും പൃഥിരാജ് വ്യക്തമാക്കി. പ്രഗീഷ് എന്ന എഴുത്തുകാരനില്‍ നിന്ന് മലയാള സിനിമയ്ക്ക് ഒരുപാട് നല്ല സിനിമകള്‍ ലഭിക്കുമെന്ന പ്രതീക്ഷ തനിക്കുണ്ടെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.
Discussion about this post